Film News

ഹൗസിൽ കഴിഞ്ഞവർക്കേ അവിടെയുള്ളവരുടെ മെന്റൽ പ്രെഷർ എത്രത്തോളമുണ്ടെന്ന് അറിയാൻ പറ്റു

മത്സരാർത്ഥികളുടെ റീ എൻട്രി തുടങ്ങിയ ശേഷം ഏവരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഗബ്രിയുടെ വരവിനായിട്ടാണ്. ജാസ്മിന്റെ ഉപ്പയുടെ വാക്ക് കേട്ട് ഗബ്രി ജാസ്മിനോട് ഹൗസിൽ കയറുമ്പോൾ അകലം പാലിക്കുമോ എന്നതാണ് ഏവർക്കും അറിയേണ്ട കാര്യം. ഇപ്പോഴിതാ ഇതിന് ഗബ്രി തന്നെ മറുപടി നൽകുകയാണ്. തിരിച്ച് ഹൗസിൽ കയറുന്നത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. തിരിച്ച് പോകുകയെന്നുള്ളത് വളരെ സന്തോഷം നൽകുന്നുണ്ട് എന്നും എല്ലാവരും വീണ്ടും ഒരുമിക്കുകയെന്നത് ആദ്യ ദിവസത്തെ ഓർമ്മയിലേക്ക് തിരിച്ചുപോകുകയാണെന്നുമാണ് ഗബ്രി പറഞ്ഞത്. കഴിഞ്ഞ ദിവസം ഹൗസിൽ വെച്ച് ജാസ്മിൻ വാഴയിലയിൽ ഗബ്രിയുടെ പേര് എഴുതിയത് ചർച്ചയായിരുന്നു. അതിനെക്കുറിച്ചും ഗബ്രി സംസാരിക്കുന്നുണ്ട്. ഓരോരുത്തരും ആളുകളെ മിസ് ചെയ്യുമ്പോൾ അതിൽ പ്രതികരിക്കുന്ന രീതി പലതായിരിക്കും. പ്രത്യേകിച്ച് ഹൗസിൽ നിന്നവർക്ക് അറിയാം ഓരോരുത്തരും അവിടെ അനുഭവിക്കുന്ന മെന്റൽ പ്രഷർ എന്താണെന്ന്. അതുകൊണ്ട് അവൾ ആ രീതിക്ക് പ്രതികരിച്ചതിലൊന്നും ഒന്നും തോന്നുന്നില്ല.

ജാസ്മിന് കപ്പ് ലഭിക്കണമെന്ന് തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. അർഹതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നൊക്കെയാണ് ഗബ്രി പറഞ്ഞത്. തിരിച്ചു ഹൗസിലേക്ക് കയറുമ്പോൾ അകലം പാലിക്കുമോയെന്ന ചോദ്യത്തിന് അത് അവിടെ എത്തിയിട്ട് കാണാം എന്നായിരുന്നു ഗബ്രി നൽകിയ മറുപടി. അതേസമയം ഈ സീസണിൽ ജയിക്കാനുള്ള യോഗ്യത ജാസ്മിന് തന്നെയാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. അതേക്കുറിച്ച് ഒരു ജാസ്മിന്‌ ആരാധകന്റ് കുറിപ്പ് ഇങ്ങനെയാണ്, ‘ജാസ്മിൻ ഈ സീസൺ ജയിക്കുകയാണെങ്കിൽ അതൊരു വിപ്ലവം ആയിരിക്കും. വരാൻ പോകുന്ന അടുത്ത സീസണുകളിൽ വരുന്ന മത്സരാർത്ഥികൾക്ക് ഇമേജ് കോൺഷ്യസ് ആവാതെ ഗെയിമിലേക്ക് ഇറങ്ങി കളിക്കാനാകും. ഓവർ വിനയം , നന്മ മരം ചമയൽ പോലുള്ള മേലോഡ്രാമക്കു ഒരു അവസാനം ആകും! പ്രത്യേകിച്ച് സ്ത്രീ മത്സരാർത്ഥികൾക്ക് വന്ന് സീരിയൽ ലെവൽ കരച്ചിലും , കുല സ്ത്രീ ചമഞ്ഞുള്ള കളികൾ , വിമൺ കാർഡ് ഇറക്കിയുള്ള ഗെയിം തന്ത്രങ്ങൾക്കൊക്കെ ഒരു അന്ത്യം ആകും. ചുരുക്കി പറഞ്ഞാൽ എല്ലാരും റിയൽ ആയി തന്നെ നിന്നു മത്സരബുദ്ധിയോടെ കളിക്കും.

ഇനി ജാസ്മിൻ ടൈറ്റിൽ അടിച്ചില്ലെങ്കിലോ സ്ട്രോങ്ങ്‌ ആയുള്ള ഏതെങ്കിലും ഒരു സ്ത്രീ മത്സരാർത്ഥിയെ മാത്രം ടാർഗറ്റ് ചെയ്ത് ഒരു ടോക്സിക് രാജാവ് ഉണ്ടാകും, ചിലപ്പോ ഒന്നിൽ കൂടുതൽ പേരും വരും, സ്ത്രീ മത്സരാർത്ഥികൾ ഇമേജ് നോക്കി സെയിഫ് ഗെയിം കളിക്കും..!അതായത് ഒരു മാറ്റവും ഇല്ലാതെ ഒരേ പാറ്റേണിൽ പോകുന്ന മറ്റൊരു സീസൺ പോലെയായി മാറും എന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലേയിലേക്ക് അടുക്കുകയാണ്. ഫിനാലെ വീക്കായതിനാൽ ഈ സീസണിൽ നിന്നും ഇതുവരെ പുറത്തായ മത്സരാർത്ഥികൾ ഹൗസിലേക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ജാൻമോണി ദാസും യമുനറാണിയും പൂജ കൃഷ്ണയും ശ്രീരേഖയുമാന് ഇതുവരെ ഹൗസിനുള്ളിൽ എത്തിയത്. ഗബ്രിയുടെ തിരിച്ചുവരവാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ജാസ്മിനും ഗബ്രിയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്. യമുന കയറിയപ്പോൾ അത് ഗബ്രിയാകുമെന്നായിരുന്നു ജാസ്മിൻ കരുതിയത്.

ഗബ്രിയും ജാസ്മിനും വീണ്ടും കാണുമ്പോൾ എങ്ങനെയാകും രണ്ട് പേരും എങ്ങനെ പെരുമാറും എന്നാണ് പ്രേക്ഷകർ അറിയാൻ കാത്തിരിക്കുന്നത്. ജാസ്മിന്റെ കുടുംബം ഹൗസിൽ വന്നപ്പോൾ ഗബ്രിയുടെ ചിത്രങ്ങളും മാലയുമെല്ലാം എടുത്ത് മാറ്റി ആ ബന്ധത്തിലെ അതൃപ്തി പരസ്യമാക്കിയിരുന്നു. തനിച്ച് നിന്ന് ഗെയിം കളിക്ക് എന്നായിരുന്നു ഉപ്പയും ഉമ്മയും പറഞ്ഞത്. ജാസ്മിന്റെ പിതാവ് ഗ്ബ്രിയെ ഫോണിൽ വിളിക്കുകയും ഇനി ജാസ്മിനെ കുറിച്ച് അഭിമുഖങ്ങളിൽ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടതായും നേരത്തേ ചില വർത്തകളും വന്നിരുന്നു. അതെല്ലാം കൊണ്ട്തന്നെ ഗബ്രി എങ്ങനെയാണു ജാസ്മിനോട് നിൽക്കുന്നതെന്ന് അറിയാനുള്ള ഒരു ആകാംഷ പ്രേക്ഷകർക്കുണ്ട്.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago