Film News

ഇനി ജാസ്മിന്‍ കാട്ടുതീ ആകും!!! അവിടെയുള്ളവര്‍ക്ക് ജാസ്മിനെ പേടിക്കേണ്ടി വരും-ഗബ്രി

ബിഗ് ബോസ് മലയാള സീസണ്‍ ആറിലെ ശക്തനായ മത്സരാര്‍ഥിയായിരുന്ന ഗബ്രി. ഷോ തുടങ്ങി ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു ഗബ്രി-ജാസ്മിന്‍ ബന്ധം. വലിയ വിമര്‍ശനാണ് ഇരുവരും നേരിടുന്നത്. എന്നാലിപ്പോള്‍ അപ്രതീക്ഷിതമായി ഗബ്രി പുറത്തായിരിക്കുകയാണ്. ജാസ്മിന്‍-ഗബ്രി കോംമ്പോ പിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ബന്ധം വ്യക്തമാക്കിയിരിക്കുകയാണ് ഗബ്രി.

ഷോയില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നിറഞ്ഞപ്പോഴും ലാലേട്ടന്‍ ചോദിച്ചപ്പോഴും ഇരുവരും ക്ലാരിറ്റി കൊടുത്തിട്ടില്ലായിരുന്നു. പുറത്തിറങ്ങിയ ശേഷം ഗബ്രി നടത്തുന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ജാസ്മിന്റെ പേര് ഞാന്‍ പറഞ്ഞില്ല. കാരണം അവളോട് പറയാനുള്ളത് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നു. വീണ്ടും അവളുടെ പേര് എടുത്ത് പറഞ്ഞാല്‍ കൂടുതല്‍ വിഷമം ആകുമെന്ന് കരുതിയാണ് പറയാതിരുന്നത്. ഒരാളുമായും സൗഹൃദവും ഡീപ് ആയി കണക്ഷന്‍ ഉണ്ടാകില്ലെന്നും പറഞ്ഞ ആളായിരുന്നു ഞാന്‍. അടുത്താല്‍ അത്രയും അടുക്കും സ്‌നേഹിച്ചാല്‍ അത്രയും സ്‌നേഹിക്കുന്ന ആളാണ് താന്‍ എന്ന് ഗബ്രി പറയുന്നു.

പക്ഷേ ബിഗ് ബോസ് വീട്ടില്‍ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ നിലപാടുകളോട് ഒത്തുചേര്‍ന്ന, എന്റ ചിന്താഗതിയോട് കൂടുതല്‍ സാമ്യമുള്ള ജാസ്മിനെ കണ്ടു. ഇരുപത്തിനാല് മണിക്കൂറില്‍ ആണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയത്. ആ ബന്ധം വളരെ ദൃഢമായി വളര്‍ന്നു. അവളുടെ കാര്യത്തില്‍ എനിക്കൊരു കുറ്റ ബോധമോ റിഗ്രറ്റോ ഉണ്ടായിട്ടില്ല. ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോള്‍ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മറ്റുള്ളവര്‍ അതെങ്ങനെ കാണുന്നു എന്നത് ഞാന്‍ നോക്കിയിട്ടില്ല. അത് അറിയാനും താല്പര്യം ഇല്ല. ഞങ്ങളുടെ ബന്ധം ഗെയിമിനെ ബാധിച്ചിട്ടുമില്ല’, എന്നും ഗബ്രി പറയുന്നു.

എനിക്ക് ഏറ്റവും വിശ്വാസമുള്ള വ്യക്തിയാണ് ജാസ്മിന്‍. ഇത്രയും നാള്‍ മറ്റുള്ളവര്‍ ജാസ്മിനെതിരെ നിര്‍ത്തിയൊരു ആയുധം ഞാന്‍ ആയിരുന്നു. ഇനി ജാസ്മിന്‍ ആദ്യ ആഴ്ചയിലെ ജാസ്മിന്‍ ആകും. അങ്ങനെ ആയാല്‍ നൂറ് ശതമാനവും അവിടെയുള്ളവര്‍ക്ക് ജാസ്മിനെ പേടിച്ചേ പറ്റൂ. അത്രത്തോളം അടിപൊളി ഗെയിമറും സ്‌ട്രോങ്ങും ആണ് ജാസ്മിന്‍.

ഇനി ജാസ്മിന്‍ കാട്ടുതീ ആകും. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ തരണം ചെയ്ത് വന്ന വ്യക്തിയാണ്. ഇതും ഇതിനപ്പുറവും ചാടിക്കടക്കാന്‍ ആത്മവിശ്വാസവും അവള്‍ക്കുണ്ട്. ജാസ്മിനുമായുള്ള ബന്ധത്തില്‍ എനിക്ക് കൃത്യമായ ക്ലാരിറ്റി ഉണ്ട്. ജാസ്മിന്റെ മനസിലും അതുണ്ട്. അത് ഹൗസിനുള്ളിലുള്ളവരെ അറിയിക്കാന്‍ താത്പര്യമില്ലായിരുന്നു. പ്രേക്ഷകര്‍ക്കും മനസ്സിലായിട്ടുണ്ടാകും. ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനും പറ്റില്ലെന്നും ഗബ്രി വ്യക്തമാക്കി.

Anu