ഗബ്രി പോയി; ഇനി അടുത്ത ആളെ വിളിക്കെന്ന് അഭിഷേക്; ജാസ്മിനും അഭിഷേകും തമ്മിൽ പൊരിഞ്ഞ അടി

അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്. “എനിക്ക് കംഫർട്ടബിള്‍ ആയിട്ടുള്ള ആളുകളുടെ അടുത്താണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെ എല്ലാവരും അങ്ങനെ അല്ല” എന്ന് പറയുന്ന അഭിഷേകിനെയാണ് ആദ്യം തന്നെ പ്രമോയില്‍ കാണാന്‍ സാധിക്കുന്നത്. അഭിഷേകിന്റെ ഈ ഡയലോഗിനോട് പ്രതികരിക്കുന്നത് ജാസ്മിനാണ്. ‘അങ്ങനെയെങ്കില്‍ അഭിഷേക് ബിഗ് ബോസിന്റെ ഈ വാതില്‍ കടന്ന് ഇങ്ങോട്ട് വരാന്‍ പാടില്ലായിരുന്നു. ബാക്കിയുള്ള എല്ലാവരും ഇവിടെ വന്നിരിക്കുന്നത് ഈച്ചയാട്ടി ഇരിക്കാനാണെന്ന് കരുതരുത്’ എന്നായിരുന്നു ജാസ്മിന്റെ മറുപടി.
ഇതോടെ ‘ഗബ്രിയോട് പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നോ’ എന്നാണ് അടുത്തതായി അഭിഷേക് ചോദിച്ചത്. അതുകേട്ടതൊടെ മുഖം മാറുന്ന ജാസ്മിനെയാണ് കാണുന്നത്. ബന്ധങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ സംസാരിക്കരുതെന്നും ജാസ്മിന്‍ പറയുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വലിയ വഴക്കിലേക്ക് പോകുന്നതാണ് കാണുന്നത്. നിന്നെപ്പോലെ വ്യക്തിത്വമില്ലാത്താ ആളുകളോട് സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്, അമ്പത് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യത്തെ ആളെ പറത്തി വിട്ടില്ലേ ഇനി അടുത്ത ആളെ വിളിക്ക്’ എന്നെല്ലാം അഭിഷേക് പറയുമ്പോള്‍ ‘എടാ നുണയാ, നുണ പറയരുത്’ എന്നാണ് ജാസ്മിന്‍ തിരിച്ച് അടിക്കുന്നത്.

ഈ പ്രോമോ വീഡിയോ എത്തിയതോടെ നിരവധി പേരാണ് ജാസ്മിനെതിരെ പ്രതികരിച്ച അഭിഷേക് ശ്രീകുമാറിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡായി എത്തിയ അഭിഷേകിന് തുടകത്തില്‍ ചില പാളിച്ചകള്‍ നേരിട്ടെങ്കിലും പിന്നീട് ഗെയിമില്‍ പതിയെ മത്സരിച്ച് മുന്നേറുന്നതാണ് കാണുന്നത്. പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയില്‍ സ്വാധീനം ഉണ്ടാക്കാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലും ഇത് വ്യക്തമാണ്. മാതൃ ദിനത്തിൽ തന്റെ മരിച്ചുപോയ അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചതോടെയാണ് പുറത്ത് അഭിഷേകിനെ ഒരുവിഭാഗം ആൾക്കാർ പിന്തുണയ്ക്കാനുള്ള പ്രധാന കാരണം. ഇപ്പോൾ പുറത്ത് അത്യാവശ്യം ഹേറ്റേഴ്‌സ് ഉള്ള ജാസ്മിനെതിരെ തിരിഞ്ഞതോടെ അഭിഷേകിന്റെ ജനപിന്തുണ ഇനിയും കൂടുമെന്ന് നിസ്സംശയം പറയാം. പ്രോമോ വിഡിയോയ്‌ഡ്‌ കമന്റുകളിൽ നിന്ന് തന്നെ അത് വ്യക്തമാണ്. തുടക്കത്തിൽ നിരവധി വിമര്ശനങ്ങൾ നേരിട്ട മത്സരാര്ഥിയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരവുമാണ് ജാസ്മിന്‍. അത്കൊണ്ട് താനെ ജാസ്മിനെതിരെ തിരിയുന്നവർക്കാണ് പൊതുവെ സപ്പോർട്ടേഴ്സും കൂടുതൽ. ഏറെ വിവാദമായ ഗബ്രി-ജാസ്മിന്‍ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് തന്നെയാണ് അഭിഷേകുമായുള്ള വഴക്ക് വ്യക്തമാക്കുന്നത്. ഗബ്രി ഹൗസിൽ നിന്നും പുറത്തായെങ്കിലും ജാസ്മിനെതിരെ ഹൗസിൽ  ഏവരും ഉപയോഗിക്കുന്ന ആയുധവും ഗബ്രിയുമായുള്ള സൗഹൃദം തന്നെയാണ്.

ഇവിടെ അഭിഷേക് ഉപയോഗിച്ചതും ത്വബ്രിയുടെ കാര്യം തന്നെയാണ്. ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഇനി അവശേഷിക്കുന്നത് 25 ഓളം ദിവസങ്ങളാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്താമായി ഇപ്പോഴും പത്തിലേറെ മത്സരാർത്ഥികൾ ഷോയില്‍ തുടരുന്നു എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഒരു സാഹചര്യത്തില്‍ അടുത്ത ആഴ്ചകളില്‍ എല്ലാം തന്നെ രണ്ട് വീതം മത്സരാര്തികൾ പുറത്തേക്ക് പോകുമെന്നാണ് കരുതപെടുന്നത്. കഴിഞ്ഞ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് തന്നെയാണ് ഈ ആഴ്ചയിലും തുടരുന്നത്. നിലവിൽ അപ്സര, ഋഷി ശ്രീതു തുടങ്ങിയ മത്സരാര്ഥികളാണ് വോട്ടിങ്ങിൽ ഡേഞ്ചർ സോണിലുള്ളത്. അടുത്തയാഴ്ച്ച അപ്സരയാണ് പുറത്താകുന്നത് എന്ന വാർത്തകളാണ് വന്നുകൊണ്ടിരുന്നത്. എന്നാൽ അത് എത്രത്തോളം സത്യമാണെന്നു കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അപ്സരയെ ഹൗസിൽ നിലനിർത്തി ഇപ്പോഴും ഹൗസിലുള്ള സേഫ് ഗൈമേഴ്‌സ് പുറത്തുപോകണമെന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

Suji

Entertainment News Editor

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago