Bigg boss

ജാസ്മിനെ കാണാൻ എക്സൈറ്റഡാണ്‌; ജാസ്മിനെ കണ്ടാൽ ആദ്യം പറയുക അതായിരിക്കും; ഹൗസിലേക്ക് യാത്ര തിരിച്ച് ഗബ്രി

എവിക്ടായ മത്സരാർത്ഥികൾ ഓരോരുത്തരായി റീ എൻട്രി നടത്തി തുടങ്ങിയതോടെ ​ഗബ്രിയെ സ്വീകരിക്കാനുള്ള ത്രില്ലിലാണ് ജാസ്മിൻ.  ഓരോ മത്സരാര്ഥികളായി എത്തുമ്പോഴും വളരെ ആവേശത്തോടെ ആദ്യം ഓടി എത്തി നോക്കുന്നതും ജാസ്മിൻ തന്നെയാണ്. നാളെയാകും  ​ഗബ്രിയുടെ റീ എൻട്രിയുണ്ടാകുന്നത്. അതിനായി ​ഗബ്രി ചെന്നൈയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ ​ഗബ്രി തന്റെ വിശേഷങ്ങൾ ഓൺലൈൻ മാധ്യമങ്ങളുമായി പങ്കുവെച്ചു. താനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണെന്നാണ് ​ഗബ്രി പറഞ്ഞത്. വീണ്ടും ബി​ഗ് ബോസ് വീട്ടിലേക്ക് പോകാൻ സാധിക്കുന്നതിൽ വളരെ അധികം സന്തോഷമെന്നും ആദ്യത്തേതുപോലെ എല്ലാവരുമായും ഒത്തുകൂടാൻ പറ്റുന്ന ഒരു അവസരമാണ് അതുകൊണ്ട് തന്നെ വളരെ  സന്തോഷമാണെന്നും ഗബ്രി പറഞ്ഞു.  ബി​ഗ് ബോസ് കഴിഞ്ഞതിനുശേഷം ഹാപ്പിയായി ജീവിതം മുന്നോട്ട് പോകുന്നു. തന്നെ ഇഷ്ടപ്പെടുന്നവർ വന്ന് സംസാരിക്കാറുണ്ട്. ആളുകൾ കൂടുതൽ ഇപ്പോൾ  തിരിച്ചറിയുന്നുണ്ട്. പിന്നെ ക്രിട്ടിസിസവുമെല്ലമുണ്ട്. അതെല്ലാം ഒരോ എക്സ്പീരിയൻസ് തന്നെയാണ്.

ജാസ്മിനെ കാണുമ്പോൾ ആദ്യം ഹായ് എന്നാകും പറയുക. താനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണ് എന്നും അവൾ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നും അവൾക്ക് സപ്പോർട്ട് കൂടുന്നത് സന്തോഷമുള്ള കാര്യമാണ് എന്നുമാണ് ​ഗബ്രി പറഞ്ഞത്.  ഗബ്രി ചെന്നൈയിൽ എത്തിയിട്ടുണ്ടെന്നും നാളെയാകും ഹൗസിലേക്ക് കയറുകയെന്നും വിവരങ്ങളുണ്ട്.  അതേസമയമ് ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം വിവിധ പരിപാടികളും ഫാമിലി ഫങ്ഷനുകളുമെല്ലാമായി തിരക്കിലായിരുന്നു ​ഗബ്രി. ചേച്ചിയുടെ കുഞ്ഞിന്റെ മാമോദീസയ്ക്ക് ബി​ഗ് ബോസിലെ തന്റെ സുഹൃത്തുക്കളെയെല്ലാം ​ഗബ്രി ക്ഷണിച്ചിരുന്നു. എല്ലാവരും ​ഗബ്രിയുടെ കുടുംബത്തോടൊപ്പം ഒത്ത് ചേർന്ന് ആഘോഷിക്കുകയും ചെയ്തിരുന്നു. അമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് ഹൗസിൽ നിന്നും പ്രേക്ഷക വിധി പ്രകാരം പുറത്തായത്. അന്ന് അത് ജാസ്മിന് വലിയൊരു ഷോക്കായിരുന്നു. ​ഗബ്രിയുടെ വസ്ത്രവും മാലയും ഫോട്ടോയുമെല്ലാം സൂക്ഷിച്ച് വെക്കുകയുമെല്ലാം ജാസ്മിൻ ചെയ്തിരുന്നു. ജാസ്മിന്റെ  പിതാവ് ഫാമിലി വീക്കിൽ ഹൗസിൽ എത്തിയപ്പോഴാണ് അവയെല്ലാം ജാസ്മിന്റെ കയ്യിൽ നിന്നും പിടിച്ച് മേടിച്ച് സ്റ്റോറൂമിൽ കൊണ്ടുവെച്ചത്. റീ എൻട്രി വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ​ഗബ്രി ഹൗസിലേക്ക് തിരിച്ചെത്തുന്നത് കാണാനും ജാസ്മിനുമായുള്ള റീ യൂണിയൻ കാണാനുമാണ്. കാരണം അത്രത്തോളം കോളിളക്കം സൃഷ്ടിച്ച കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ഹൗസിൽ ചെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ ഇരുവരും കോമ്പോ ​ഗെയിം കളിച്ച് തുടങ്ങിയതാണ്.

അതുകൊണ്ട് തന്നെയാണ് ജാസ്മിന് നെ​ഗറ്റീവ് ഇമേജ് കൂടിയത്. ഫാമിലി വന്നപ്പോൾ ചില സൂചനകൾ നൽകിയെങ്കിലും ജാസ്മിൻ അതൊന്നും ഉൾക്കൊണ്ടിട്ടില്ല. അതേസമയം ഹൗസിലിപ്പോൾ നടക്കുന്നത് മത്സരാർത്ഥികളുടെ റീഎൻട്രികളാണ്.  ​ആദ്യം ഹൗസിലേക്ക് എത്തിയത് ജാൻമണി ദാസാണ്. പിന്നീട് യമുനയും പൂജയും ശ്രീരേഖയും എത്തി. ഇന്ന് രാവിലെ തന്നെ രസ്മിൻ ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കയറിയിട്ടുണ്ട്. ഇന്ന് തന്നെ അപ്സരയും രതീഷ് കുമാറും വീട്ടിലേക്ക് എത്തുന്നതായിരിക്കുമെന്നാണ് വിവരം. മത്സരാർത്ഥികളുടെ റീ എൻട്രികൾ കഴിയുമ്പോൾ പുറത്തെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ച് ഒരു ചിത്രം ഫൈനലിസ്റ്റുകൾക്ക് ലഭിക്കും. പുറത്തെ കാര്യങ്ങൾ ഹൗസിൽ പറയരുതെന്ന നിർദേശം റീ എൻട്രി നടത്തുന്ന മത്സരാർത്ഥികൾക്കുണ്ട്. എങ്കിലും തൊട്ടും തൊടാതെയും ക്ലൂകൾ നൽകാൻ തിരികെ എത്തുന്നവർ ശ്രമിക്കുന്നുണ്ട്. പരമാവധി വിവരങ്ങൾ ചോദിച്ചറിയാനും മത്സരാർത്ഥികളും ശ്രമിക്കുന്നുണ്ട്.  വെള്ളിയാഴ്ച വരെ റീ എൻട്രികൾ ഉണ്ടായിരിക്കും. ഞായാറാഴ്ചയാണ് ​ഗ്രാന്റ് ഫിനാലെ നടക്കുക. ഇപ്പോൾ ഹൗസിൽ ആറ് പേരാണ് ഫൈനലിസ്റ്റുകളായി അവശേഷിക്കുന്നത്. ഇവരിൽ നിന്നും ഒരാളാകും വിജയ കിരീടം ചൂടുക.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago