മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെതിരെ സംവിധായകന് ഗഫൂര്‍ വൈ ഇല്യാസിന്റെ കുറിപ്പ്. ‘ഹൈന്ദവരും ക്രൈസ്തവരുമായ ആശാരിമാരും മേസ്തരിമാരും ചായകുടിക്കാനും ഭക്ഷണം കഴിക്കാനും വന്ന് പോകുന്ന ഒരു ചായക്കടയുണ്ട് ഞങ്ങള്‍ക്ക് ‘ വാപ്പിയും ഉമ്മിച്ചിയുംകൂടി നടത്തുന്നതാണ്” പിസി ജോര്‍ജിന്റെ പ്രസംഗം കേട്ടശേഷം ഞാന്‍ ഇന്ന് ചായക്കടയുടെ അടുക്കളമുഴുവന്‍ അരിച്ച് പെറക്കി. അങ്ങനെ ഒരു സാധനം ഉണ്ടെങ്കില്‍ ഒന്ന് കണ്ടിരിക്കണമെല്ലോ എന്നതായിരുന്നു ഉദ്ധേശമെന്ന് ഗഫൂര്‍ കുറിക്കുന്നു.