‘പിസി ജോര്‍ജിന്റെ പ്രസംഗം കേട്ടശേഷം ഇന്ന് ചായക്കടയുടെ അടുക്കളമുഴുവന്‍ അരിച്ച് പെറക്കി’ സംവിധായകന്റെ കുറിപ്പ്

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെതിരെ സംവിധായകന്‍ ഗഫൂര്‍ വൈ ഇല്യാസിന്റെ കുറിപ്പ്. ‘ഹൈന്ദവരും ക്രൈസ്തവരുമായ ആശാരിമാരും മേസ്തരിമാരും ചായകുടിക്കാനും ഭക്ഷണം കഴിക്കാനും വന്ന് പോകുന്ന ഒരു ചായക്കടയുണ്ട് ഞങ്ങള്‍ക്ക് ‘ വാപ്പിയും ഉമ്മിച്ചിയുംകൂടി നടത്തുന്നതാണ്” പിസി ജോര്‍ജിന്റെ പ്രസംഗം കേട്ടശേഷം ഞാന്‍ ഇന്ന് ചായക്കടയുടെ അടുക്കളമുഴുവന്‍ അരിച്ച് പെറക്കി. അങ്ങനെ ഒരു സാധനം ഉണ്ടെങ്കില്‍ ഒന്ന് കണ്ടിരിക്കണമെല്ലോ എന്നതായിരുന്നു ഉദ്ധേശമെന്ന് ഗഫൂര്‍ കുറിക്കുന്നു.

ഹെെദവരും ക്രെെസ്തവരുമായ ആശാരിമാരും മേസ്തരിമാരും ചായകുടിക്കാനും ഭക്ഷണം കഴിക്കാനും വന്ന് പോകുന്ന ഒരു ചായക്കടയുണ്ട് ഞങ്ങൾക്ക് ” വാപ്പിയും
ഉമ്മിച്ചിയുംകൂടി നടത്തുന്നതാണ്”
ശ്രീ PC ജോർജിൻ്റെ പ്രസംഗം കേട്ടശേഷം ഞാൻ ഇന്ന് ചായക്കടയുടെ അടുക്കളമുഴുവൻ അരിച്ച് പെറക്കി…..അങ്ങനെ ഒരു സാധനം ഉണ്ടെങ്കിൽ ഒന്ന് കണ്ടിരിക്കണമെല്ലോ എന്നതായിരുന്നു ഉദ്ധേശം…..
അങ്ങനെ അടുക്കളയിൽ ഞാൻ അതും തപ്പികൊണ്ടിരിക്കെ, ധ്യതിയിൽ ഒരു മേസ്തരി കടയിലേക്ക് വന്നുകൊണ്ട് അന്ന് കഴിച്ചതിൻ്റെ പറ്റ്മുഴുവൻ തീർത്തു!!! അദ്ധേഹത്തിൻ്റെ ധ്യതികണ്ടപ്പോൾ വാപ്പി ചോദിച്ചു , എന്ത് പറ്റി ? ഇന്ന് നേരുത്തെ ആണെല്ലോ ?
മേസ്തരി : ഇല്ല ഇക്ക…വെെഫിന് വേദനവന്നിട്ട് പ്രസവത്തിന് ലേബർ റൂമിൽ കയറ്റി എന്ന് പറഞ്ഞ് ഫോൺ വന്നു
അന്നേരം മറ്റേ മൂപ്പര് പറഞ്ഞ ഫിൽറ്ററും തപ്പി അടുക്കളയിൽ നിന്ന എനിക്ക് ഒരുകാര്യം പിടികിട്ടി . ഒന്നുകിൽ നമ്മുടെ കടയിലെ ഫിൽറ്റർ വർക്കിംങ് കണ്ടീഷനല്ല , അല്ലെങ്കിൽ അങ്ങനെ ഒന്ന് ഇല്ല !!!
പിന്നപ്പോൾ ശ്രീ pc ജോർജ്ജ് ആ പ്രസ്ഥാവനകൊണ്ട് എന്താവും ഉദ്ധേശിച്ചത് ?
ഏതായാലും ആ പ്രസ്ഥാവന കൊണ്ട് നഷ്ട്ടം ഇവിടുത്തെ മെഡിക്കൽ സ്റ്റോറുക്കാർക്കാണ് !!!
ഗർഭനിരോദന മാർഗ്ഗങ്ങൾ തേടി മെഡിക്കൽ സ്റ്റോറുകളെ ആശ്രയിച്ചിരുന്നവരൊക്കെ ഇപ്പോൾ ആവശ്യം വരുംബോൾ മുസ്ളിം സഹോദരങ്ങളുടെ ഹോട്ടലുകൾതപ്പിപിടിച്ച് കയറിതുടങ്ങും !!!
കാരണം മറ്റേതിന് ചോദിച്ച് ചെല്ലുന്നതിൻ്റെ നാണകേടും പിന്നെ സെെഡ് എഫക്ട്സും ഉണ്ടാവാൻ സാധ്യതയുണ്ട് , ഇതാവുംബോൾ നാണകേടും ഇല്ല സെെഡ് എഫക്ടും ഇല്ല വയറും നിറയും.

ശരിക്കും ഇത്തവണത്തെ പെരുന്നാളിന് കെട്ടിപിടിക്കലുകൾ കൊണ്ട് കെട്ടുറപ്പ് വരുത്തേണ്ടത് മുസ്ളിങ്ങൾ തമ്മിലല്ല , നമ്മുടെ പരിസരത്ത് ജീവിക്കുന്ന നമ്മുടെ ഹെെദവ ക്രെെസ്തവ സഹോദരങ്ങളേയാണ് !!! ആ കെട്ടിപിടിക്കലുകളിൽ വളരുന്നത് ”മനുഷ്യൻ” എന്ന മതവും
Gargi

Recent Posts

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

24 seconds ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

2 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

4 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

4 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

5 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

7 hours ago