ഞാനും ചിദംബരവും കുടിക്കുന്നവരാണ്!! ജയമോഹന്റെ അധിക്ഷേപത്തിന് മറുപടിയുമായി ഗണപതി

ബോക്‌സോഫീസില്‍ വന്‍ വിജയമായി ചരിത്രം കുറിച്ചിരിക്കുകയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്. യുവതാരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രം യഥാര്‍ഥ സംഭവത്തെയാണ് സ്‌ക്രീനിലെത്തിച്ചത്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലില്‍ നിന്നും ട്രിപ്പ് പോയ സംഘത്തിന് സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ എഴുത്തുകാരന്‍ ജയമോഹന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജയമോഹന്റെ വിമര്‍ശനത്തിനെതിരെ വലിയ പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്.

ജയമോഹന്റെ പരാമര്‍ശത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയിസിന്റെ കാസ്റ്റിംഗ് ഡയറക്ടറും ചിദംബരത്തിന്റെ സഹോദരനുമായ ഗണപതി. മഞ്ഞുമ്മല്‍ ബോയ്‌സ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ലെന്നും താനും സഹോദരന്‍ ചിദംബരവും മദ്യപിക്കുന്നവരാണെന്നും എന്നാല്‍ എത്ര കുടിച്ചാലും മുന്നിലുള്ളത് എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളവരാണെന്നുമാണ് ഗണപതി പറഞ്ഞത്.

കേരളത്തിന്റെ സംസ്‌കാരം ജയമോഹന് എത്രത്തോളം അറിയുമെന്ന് തനിക്കറിയില്ലെന്നും യഥാര്‍ഥത്തില്‍ നടന്നത് മാത്രമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല. ജയമോഹന്‍ ഒരു വലിയ എഴുത്തുകാരനാണ്. കേരളത്തിന്റെ സംസ്‌കാരം അദ്ദേഹത്തിന് എത്രത്തോളം അറിയുമെന്ന് എനിക്ക് അറിയില്ല.

മലയാളി ചെറുപ്പക്കാര്‍ അങ്ങനെയാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ നാടുകളിലും മദ്യപിക്കുന്നവരുണ്ടെന്ന് എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. ഞാനും കുടിക്കുന്ന ഒരാളാണ്. ചിദംബരവും അതെ. ജയമോഹന്‍ മദ്യം കഴിക്കുന്ന ആളാണോ അല്ലയോ എന്നറിയില്ല. എത്ര കുടിച്ചാലും ജീവിതത്തില്‍ ഒരു സാഹചര്യം വന്നാല്‍ ആരാണ്, എന്താണ് മുന്നിലുള്ളതെന്ന് ബോധ്യമുണ്ടാവണം എന്നതാണ് പ്രധാനം.

ചിത്രം റിയല്‍ ലൈഫ് സ്റ്റോറിയാണ്. അവര്‍ കുടിക്കുന്നത് ഞങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. വേണമെങ്കില്‍ അത് ഞങ്ങള്‍ക്ക് കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് നീതി പുലര്‍ത്തണമായിരുന്നു.

ആ സുഹൃത്തുക്കള്‍ക്കിടയില്‍ നടന്നത് കാണിക്കുകയാണ് ചെയ്തത്. ജയമോഹന്റെ വാക്കുകള്‍ സിനിമയ്ക്ക് പ്രൊമോഷന്‍ ആവുമെന്നാണ് ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ വരട്ടെ. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്‌നാട്ടിലാണ്. തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്‌നേഹിക്കുന്നുണ്ട്. ഗണപതി പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം (മഞ്ഞുമ്മല്‍ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍) എന്ന തലക്കെട്ടില്‍ പങ്കുവച്ച ബ്ലോഗിലാണ് ജയമോഹന്‍ ചിത്രത്തെയും മലയാളികളെയും രൂക്ഷമായി വിമര്‍ശിച്ചത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

10 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago