മന്ത്രിക്കൊപ്പമിരിക്കാൻ യോഗ്യതയില്ലെന്ന് അവർ പറഞ്ഞു; അതേ മന്ത്രി ചേർത്ത് പിടിച്ച് പറഞ്ഞ കാര്യങ്ങൾ, തുറന്ന് പറഞ്ഞ് അമൃത

സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയാണ് അമൃത നായർ. കുടുംബവിളക്ക് എന്ന ഹിറ്റ് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത താൻ നേരിട്ട ഒരു അപമാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. പഠിച്ച സ്‌കൂളിൽ നിന്നും നേരിട്ട ദുരനുഭവം ഏറെ വേദനിപ്പിച്ചുവെന്നാണ് അമൃത പറഞ്ഞത്.

”സ്‌കൂളിന്റെ ശതാബ്തി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി, പോകാൻ കാത്തിരുന്നപ്പോഴാണ് നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ വിളിച്ചു പറയുന്നത്.. അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് ”മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത ”എനിക്കില്ലെന്നായിരുന്നു ആ കാരണം” – അമൃതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് മന്ത്രി ഗണേശ് കുമാറിനൊപ്പമുള്ള ചിത്രം നടി പോസ്റ്റ് ചെയ്തത്. ഇപ്പോൾ സ്കൂളിൽ നിന്ന് നേരിട്ട ദുരനുഭവത്തിന്റെ ബാക്കി കാര്യങ്ങൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ”ലൊക്കേഷനിൽ നിന്നപ്പോഴാണ് എനിക്ക് അങ്കിളിന്റെ കോൾ വരുന്നത്. പുന്നല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ മുൻ പി ടി എ അംഗമായിരുന്നു അദ്ദേഹം. സ്‌കൂളിന്റെ നൂറാം വാർഷികമായിരുന്നു. ഗണേശേട്ടാണ് പരിപാടിയുടെ മുഖ്യ അതിഥി. എന്റെ നാട് പത്തനാപുരമാണ്. ആ സ്‌കൂളിൽ പഠിച്ച കുട്ടിയെന്ന നിലയിലും കലാകാരിയെന്ന നിലയ്ക്കും അതിഥിയായി വരണമെന്ന് പറഞ്ഞു. അങ്കിൾ വിളിച്ചതുകൊണ്ടാണ് ഓക്കെ പറഞ്ഞത്. ജൂൺ എട്ടാം തീയതിയാണ് ഡേറ്റ് പറഞ്ഞത്. ഷൂട്ടിംഗ് ഉള്ള ദിവസമായിരുന്നു. പിറ്റേ ദിവസം തന്നെ അവർ എനിക്ക് പോസ്റ്റർ അയച്ചുതന്നു. ആ പരിപാടി ഓർഗനൈസ് ചെയ്യാൻ ഒരു സംഘടന ഉണ്ടായിരുന്നു. അവരാണ് എന്നെ വിളിക്കണമെന്ന് പറഞ്ഞത്. അതിൽ ചിലർക്കായിരുന്നു ഞാൻ അവിടെ ഇരിക്കുന്നതിൽ താത്പര്യമില്ലാത്തത്. അതിൽ ഒരു വ്യക്തിയാണ് എനിക്ക് മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞത്.

പ്രശ്നമായതിന് ശേഷം അവരുടെ വോയിസൊക്കെ എനിക്ക് അയച്ചുതന്നു. ഗണേശേട്ടനൊപ്പമുള്ള ചിത്രത്തിൽ എന്റെ ചിത്രം വലുതായി വയ്‌ക്കേണ്ട, എന്റെ ചിത്രമേ വേണ്ട, ഗണേശേട്ടനെയാണ് ഹൈലൈറ്റ് ചെയ്യേണ്ടതെന്നൊക്കെയായിരുന്നു അവർ പറഞ്ഞത്. അവർക്ക് എന്നെ വിളിക്കേണ്ട അവശ്യമില്ല, അല്ലെങ്കിൽ വിളിച്ചിട്ട് ക്യാൻസൽ ചെയ്‌തെന്ന് പറയേണ്ട മാന്യതയുണ്ടായിരുന്നു. ഇതൊന്നും അവർ ചെയ്തില്ല. ഷൂട്ടിംഗിന് അന്ന് വരാൻ പറ്റില്ലെന്ന് വിളിച്ചുപറഞ്ഞു. പോകാൻ നിന്നപ്പോഴാണ് പുതിയ നോട്ടീസ് വന്നത്. അതിൽ എന്റെ പേരേ ഇല്ല. പക്ഷേ ഗണേശേട്ടൻ ഇതൊന്നും അറിഞ്ഞിട്ടില്ല. ഈ പ്രശ്നം പുറത്തുവന്നപ്പോൾ നാടിനെ മൊത്തമായിട്ടാണ് വന്നിരിക്കുന്നത്. പേഴ്സണലി അവർക്ക് മോശമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. സിനിമയ്‌ക്കൊരു മേൽക്കൈ ഉള്ളതായി തോന്നിയിട്ടുണ്ട്. സ്‌കൂളുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. ഇങ്ങനെയൊക്കെ വരുമെന്ന് അവരും പ്രതീക്ഷിച്ച് കാണില്ല” – അമൃത പറയുന്നു.

മന്ത്രി ഗണേഷ് കുമാറിനെ കണ്ട കാര്യത്തെ കുറിച്ചും അമൃത സംസാരിച്ചു. ”ഗണേശേട്ടനെ കണ്ടു കാര്യം പറഞ്ഞു. ഞാനിത് അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യണമെന്ന് ഗണേശേട്ടൻ പറഞ്ഞു. നല്ലൊരു വ്യക്തിയാണ്. നല്ല മനുഷ്യനാണ്. ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ളതാണ്. അദ്ദേഹം ഒരിക്കലും ഇത്തരം കാര്യങ്ങൾ ആക്‌സ‌‌പ്ട് ചെയ്യുന്നയാളല്ല. അറിഞ്ഞപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തു.”’- അമൃത കൂട്ടിച്ചേർത്തു.

Ajay

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

11 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago