കത്യവാടിയിലെ റാണി ; മികച്ച നടിയുടെ കിരീടം ചൂടി ആലിയ ഭട്ട്

പുരസ്‌കാരത്തിനായി അവസാനഘട്ടം വരെ ഒപ്പമുണ്ടായിരുന്ന കങ്കണ റണാവത്തിനെ മറികടന്നാണ് ആലിയയും മിമിയിലെ അഭിനയത്തിലൂടെ കൃതി സനോണും മികച്ച നടിയുടെ കിരീടങ്ങൾ ചൂടിയിരിക്കുന്നത്.കത്യവാടിയിലെ റാണി’യായുള്ള വേഷപ്പകർച്ച ആലിയ ഭട്ടിനെ കൊണ്ടെത്തിച്ചത് മികച്ച നടിയിലേക്കുള്ള പുരസ്‍കാരത്തിലേക്ക് ആയിരുന്നു. അതും ദേശിയ അവാർഡ്.ഗംഗുഭായ് കത്യവാടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ ഭട്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ആലിയ ഭട്ടിനെ മികച്ച നടിയായി തെരഞ്ഞെടുത്തത് ഗംഗുഭായ് കത്യവാടി എന്ന ചിത്രത്തിലെ ഒഴുക്കുള്ള ആ പകർന്നാട്ടത്തിനാണ്. പുരസ്‌കാരത്തിനായി അവസാനഘട്ടം വരെ ഒപ്പമുണ്ടായിരുന്ന കങ്കണ റണാവത്തിനെ മറികടന്നാണ് ആലിയയും മിമിയിലെ അഭിനയത്തിലൂടെ കൃതി സനോണും മികച്ച നടിയുടെ കിരീടങ്ങൾ ചൂടിയിരിക്കുന്നത്. പുരസ്‌കാരം വന്ന വഴി എങ്ങനെയെന്ന് ഒന്ന് നോക്കാം. ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഗംഗുഭായ് ഹര്‍ജീവൻദാസിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയായിരുന്നു ‘ഗംഗുഭായ് കത്യവാടി എന്ന ചിറ്റ്ഹാം വെള്ളിത്തിരയിലെത്തുന്നത്. 1960 കളില്‍ ബോംബൈയിലെ കാമാത്തിപുരയിലുള്ള വേശ്യാലയത്തെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രമായിരുന്നു ഗംഗുഭായ് കത്യവാടി. ചെറുപ്പത്തില്‍ കാമുകനൊപ്പം വീടു വിട്ടിറങ്ങിയ ഇവരെ കാമുകന്‍ രാംനിക് ലാല്‍, വേശ്യാ വൃത്തിക്കായി വില്‍പന നടത്തുന്നു.അവിടെ നിന്നും അധോലോക ബന്ധമുള്ള മയക്കു മരുന്ന് കച്ചവടം നടത്തുന്ന സ്‌ത്രീയിലേക്ക് ഗംഗുഭായ് മരുന്ന്.

അവിടെ നിന്നും കാമാത്തിപുരയിലെ മാഡമായും ഗംഗുഭായ് മാറുന്നു. തുടര്‍ന്ന് ലൈംഗിക ത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയിലേക്കുള്ള ഗംഗുഭായിയുടെ യാത്രയാണ് ചിത്രം കോറിയിടുന്നത്. : ഹിറ്റ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ഗംഗുഭായ് കത്യവാടി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ സുപ്രധാന റോളില്‍ നടന്‍ അജയ്‌ ദേവ്ഗണും എത്തിയിരുന്നു. ചതിയിലകപ്പെട്ട് മുംബൈ കാമാത്തിപുരയില്‍ എത്തുകയും ലൈംഗിക തൊ ഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃ സ്ഥാനത്തേക്ക് എത്തുകയും ചെയ്‌ത ഗംഗുഭായിയുടെ കഥയാണ് സിനിമ പറയുന്നത്. ഹുസൈന്‍ സെയ്‌ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സഞ്ജയ് ലീലാ ബന്‍സാലി ഗംഗുഭായ് ഒരുക്കിയത്. കൊവിഡ് ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നായിരുന്നു ഗംഗുഭായ് കത്യവാടി നിര്‍മിച്ചത്. അതേസമയം 2019 ലായിരുന്നു സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്‌തത്. ആലിയയുടെ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലുള്ള ചിത്രങ്ങളായിരുന്നു പോസ്റ്ററുകളിലുണ്ടായിരുന്നത്. മുടി പിന്നി റിബണ്‍ കൊണ്ട് കെട്ടിയ പെണ്‍കുട്ടിയായും വലിയ സിന്ദൂരപ്പൊട്ട് തൊട്ട പക്വതയുള്ള സ്‌ത്രീയായുമായിരുന്നു ആലിയയെ ഇതില്‍ ചിത്രീകരിച്ചിരുന്നത്. ഇതോടെ പ്രേക്ഷകരും കാത്തിരിപ്പ് ആരംഭിച്ചു. നിലവില്‍ ആ കാത്തിരിപ്പ് വെറുതെയായില്ല എന്നതാണ് ദേശീയ പുരസ്‌കാരം അടിവരയിടുന്നതും.

Aswathy

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

9 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

10 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

11 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

11 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

11 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

12 hours ago