Categories: Film News

‘കണ്ണൂർ സ്‌ക്വാഡി’ന് മുകളിൽ പറക്കുമോ ‘ഗരുഡൻ’; കളക്ഷൻ കണക്കുകള്‍ പുറത്ത്

നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ വിജയകരമായി പ്രദർശനം തുടരുകയാണ്.   സുരേഷ് ഗോപിയും  ബിജു മേനോനും ആണ്  പ്രധാന വേഷത്തിലെത്തുന്നത് . പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയാണ് ഗരുഡൻ നേടുന്നത്. ഇതുവരെയുള്ള ഗരുഡന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത് അതാണ്. ചിത്രം റിലീസ് ചെയ്ത മൂന്നു ദിവസം പിന്നിടിക്കുമ്പോൾ ആഗോളതലത്തില്‍ ഗരുഡൻ നേടിയത്  6.25 കോടി രൂപയും ഇന്ത്യയില്‍ നിന്ന് മാത്രമുളള ഗ്രോസ് 3.25 കോടി രൂപയും വിദേശത്ത് നിന്ന് നേടിയത് മൂന്ന് കോടിയും ആണെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സക്‍നില്‍ക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.  വമ്പൻ ഹിറ്റിലേക്കാണ് സുരേഷ് ഗോപിയുടെ ചിത്രം ഗരുഡൻ കുതിക്കുന്നത് എന്നാണ് ട്രേഡ് അണലിസ്റ്റുകളുടെ വിലയിരുത്തൽ .  കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രേക്ഷരെല്ലാം ആകാംഷയോടെ നോക്കുന്നത്   വമ്പൻ വിജയമായ കണ്ണൂര്‍ മമ്മൂട്ടി ചിത്രം സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്നാണ്.റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

കണ്ണൂർ സ്‌ക്വാഡിന്നെ മറികടക്കുമോ എന്ന കാര്യം   ഇപ്പോള്‍ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാകും അരുണ്‍ വര്‍മ സംവിധാനം ചെയ്‍ത ചിത്രം എന്ന് തീര്‍ച്ചയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്  ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥ. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്.

ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.   അതെ സമയം ആഗോള ബിസിനസില്‍ 100 കോടി രൂപ കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കിയിരുന്നു. ആഗോള ബിസിനസില്‍ നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഭീഷ്മപര്‍വം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് 100 കോടിയില്‍ എത്തിയത്. ആഗോള തലത്തിൽ ബോസ്‌ക്കോഫിസിൽ  നിന്ന് 80 കോടിയിലധികം കളക്ഷന്‍ കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കിയിട്ടുണ്ട്. ഭീഷ്മപര്‍വത്തിനുശേഷം ബോക്‌സോഫീസില്‍ നിന്ന് മാത്രം 75 കോടി പിന്നിടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രവുമായിരുന്നു ഇത്. 32 കോടിയോളമാണ് ചിത്രത്തിന്റെ മുടക്കുമുതല്‍ എന്നാണ് റിപ്പോര്‍ട്ട്. 90 ല്‍ അധികം സ്‌ക്രീനുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് അണിയറ പ്രവർത്തകർ പങ്കുവെച്ച വിവരങ്ങൾ. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 28 നാണ് തിയറ്ററില്‍ എത്തിയത്.നേരത്തെ ലൂസിഫര്‍, പുലിമുരുകന്‍, 2018, ആര്‍ ഡി എക്‌സ്, കായംകുളം കൊച്ചുണ്ണി, കുറുപ്പ്, മാളികപ്പുറം എന്നീ സിനിമകള്‍ 100 കോടി രൂപ സമ്പാദിച്ചതായി അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago