അഞ്ചാം പാതിര ഞെട്ടിച്ചെങ്കിൽ അടുത്തത് അതിലും കേമമാക്കണ്ടേ..! മിഥുന്റെ തിരക്കഥ, ഗരുഡൻ എത്തുന്നു

സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം “ഗരുഡൻ “ നവംബർ മൂന്നിന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. നീതിയ്ക്കായുള്ള പോരാട്ട കഥയാണ് ചിത്രം പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിൽ അഭിരാമിയാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാ​ഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം ഒരു ലീ​ഗൽ ത്രില്ലറാണ്. പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിൽ ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ്.

ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

Gargi

Recent Posts

ദേവതയായും, ‘വെപ്പാട്ടി’യായും ,കാബറെ നര്‍ത്തകിയായും, രതി രൂപിണിയായും അഭിനയിച്ച ജയഭാരതി; കണ്ണിൽ ലഹരി നിറച്ച നായികയെ കുറിച്ച്! ശാരദക്കുട്ടി

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…

3 hours ago

തന്നെ മകളിൽ നിന്നും അടർത്തിമാറ്റി! തന്റെ മരണം ആഗ്രഹിച്ചു; മോളി കണ്ണമാലിക്കും, അമൃതക്കും എതിരെ ,ബാല

ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ്  അവസാനിച്ചത്.  പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി  വന്നിരുന്നു.…

5 hours ago

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

6 hours ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

8 hours ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

8 hours ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

10 hours ago