ഗരുഡന്‍ വന്‍ വിജയം; സംവിധായകന് പുത്തന്‍ കാര്‍ സമ്മാനം

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമയിൽ ഒരു പുതു ചരിത്രം കുറിചിരിക്കുകയാണ് . ഗരുഡൻ സിനിമയുടെ വൻ വിജയത്തിന്റെ ഭാഗമായി സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് സമ്മാനമായി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമ്മാതാക്കൾ സംവിധായകർക്കും നായകന്മാർക്കും ഇത്തരം സമ്മാനങ്ങൾ നൽകുന്നത് നമ്മൾ തമിഴ്, ഹിന്ദി പോലെയുള്ള അന്യഭാഷകളിൽ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ്. മലയാള സിനിമാ മേഖലയിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. മിഥുൻ മാനുവൽ തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ ഗംഭീര വിജയമായതോടെ അതിന്റെ അമരക്കാരനായ  സംവിധായകന് ലാഭവിഹിതത്തിൽ നിന്നും വിലപിടിപ്പുള്ള സമ്മാനം നൽകി ലിസ്റ്റിൻ മലയാളത്തിൽ  ഒരു പുത്തൻ  പ്രതീക്ഷക്കാണ് തുടക്കമിട്ടിരിക്കുന്നത്. തീർച്ചയായും ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ നല്ല സിനിമകൾക്കുള്ള പ്രചോദനം തന്നെയായിരിക്കും. ഒരു സിനിമ ഏറ്റെടുത്ത് അത് അവസാനിക്കുന്നത് വരെ അല്ല, ആ സിനിമാ കാലാകാലം നിലനിൽക്കുന്നിടത്തോളം തന്നെ അത് സമ്മാനിച്ചവരെയും, ഇത് പോലുള്ള സമ്മാനങ്ങളിലൂടെ മറക്കാതെ ചേർത്ത് പിടിക്കുന്നത് ഒരു വലിയ അംഗീകാരം തന്നെയാണ്.

നവംബർ 3 ന് ആണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടുന്നതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറുകയാണ്. അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ത്രില്ലർ ചിത്രം എന്തായാലും വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു. അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്സിന്റെ ബാനറിൽ വൻ മുതൽ മുടക്കിലാണ് ഒരുക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’.

അതേസമയം മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയിലൂടെ 24-ാം വയസിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമാ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ട്രാഫിക്ക് ആയിരുന്നു ആദ്യ നിര്‍മ്മാണ സംരംഭം. ആ വര്‍ഷം ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ട്രാഫിക്കിന് ലഭിച്ചു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഡ്രൈവിങ് ലൈസന്‍സ്, കൂമന്‍, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. അന്യഭാഷ ചിത്രങ്ങളായ പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെജിഎഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ സൂപ്പര്‍ ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് മാജിക് ഫ്രെയിംസായിരുന്നു.ലിസ്റ്റിൻ സ്റ്റീഫന്റെ പേരിനൊപ്പം എപ്പോഴും കേൾക്കുന്ന പേരാണ് നടൻ‌ പൃഥ്വിരാജിന്റേത്. സിനിമയുടെ നിർമ്മാണം, വിതരണം എന്നിവ വരുമ്പോൾ ഇരുവരും സഹകരിച്ചാണ് ചെയ്യാറുള്ളത്. അടുത്തിടെ കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫനെ തിരഞ്ഞെടുത്തിരുന്നു.ലിസ്റ്റിൻ വിതരണത്തിന് എത്തിക്കുന്നതും നിർമിക്കുന്നതുമായ സിനിമകളെല്ലാം വൻ വിജയമാണ്. ജനങ്ങളുടെ പൾസ് അറിഞ്ഞ് സിനിമ നിർമിക്കുന്നതിൽ മിടുക്കൻ ലിസ്റ്റിനാണെന്ന കാര്യം പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago