Home Film News സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ‘ഗരുഡൻ’ ടീസർ പുറത്ത്

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ‘ഗരുഡൻ’ ടീസർ പുറത്ത്

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘ഗരുഡന്‍’ . ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുരേഷ് ഗോപിയുടെ 65-ാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ പ്രമോ വീഡിയോ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പുറത്തുവിട്ടിരിക്കുന്നത്ത്. നവാഗതനായ അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ കഥ ജിനീഷ് എം ആണ്. നടി അഭിരാമി ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ കൊച്ചിയിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്. അതേ സമയം 11 വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

Exit mobile version