വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമായ ‘ഗട്ട കുസ്തി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവെച്ച് നടന് ധനുഷാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ‘ഗട്ട കുസ്തി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ്. മലയാളത്തില്‍ എന്നല്ല ഇതരഭാഷാ ചിത്രങ്ങളിലും ആരാധകരുടെ പ്രിയപ്പെട്ട ഐശു ഇപ്പോള്‍ ഒരു തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്.
സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തിലാണ് വിഷ്ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രം എത്തുന്നത്. പോസ്റ്റിലും സിനിമയുടെ പ്രമേയം ദൃശ്യമാണ്. ഗട്ട കുസ്തിയുടെ ഫസ്റ്റ്ലുക്ക് ഇതാ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. വിഷ്ണു വിശാലിനെ സ്പോര്‍ട്സ് സിനിമകളില്‍ കാണുന്നത് എന്നും സന്തോഷമാണ്. മറ്റൊരു ഹിറ്റ് സിനിമയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു എന്ന് കുറിച്ചാണ് ധനുഷ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. അതേസമയം, തെലുങ്കില്‍ ‘മട്ടി കുസ്തി’ എന്ന പേരിലും ചിത്രം എത്തും. ചെല്ല അയ്യാവു ആണ് സിനിമയുടെ കഥയും സംവിധാനവും ഒരുക്കുന്നത്.
രവിതേജയും വിഷ്ണു വിശാലും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. റിച്ചാര്‍ഡ് എം നാഥന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജസ്റ്റിന് പ്രഭാകരന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിഷ്ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആര്‍’ ആയിരുന്നു. ഇപ്പോള്‍ ഒരു ഒരു സ്പോര്‍ട്സ് ഡ്രാമാ ചിത്രത്തില്‍ വിശാല്‍ എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്.
അതേസമയം, ഐശ്വര്യ ലക്ഷ്മി കൂടുതല്‍ ഇതരഭാഷാ ചിത്രങ്ങളിലേക്കും എത്തുകയാണ്. അമ്മുവിന് ശേഷമുള്ള ഐശ്വര്യയുടെ ഇതരഭാഷാ ചിത്രമാണ് ‘ഗട്ട കുസ്തി’. ഐശ്വര്യ ലക്ഷ്മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രം ‘കുമാരി’യാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…