അച്ഛന്റെ മരണസമയത്ത് ഞാനില്ലായിരുന്നു, മകനായി കൂടെ നിന്നത് സൂര്യ-ഗൗതം മേനോന്‍

Follow Us :

നടന്‍ സൂര്യയും നടന്‍ ഗൗതം മേനോനും തമ്മില്‍ സിനിമയ്ക്കപ്പുറം നല്ല സൗഹൃദമുള്ളവരാണ്.
ഇരുവരും ഒന്നിച്ച വാരണം ആയിരം തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയായിരുന്നു. ഇപ്പോഴിതാ സൂര്യയെ കുറിച്ചുള്ള ഗൗതം മേനോന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ അച്ഛന്റെ മരണ സമയത്തുള്ള സൂര്യയുടെ ഇടപെടലാണ് ഗൗതം മേനോന്‍ പങ്കുവയ്ക്കുന്നത്. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്ത സൂര്യയെ കുറിച്ചാണ് ഗൗതം മേനോന്‍ പറയുന്നത്.

അച്ഛന്‍ മരണപ്പെടുമ്പോള്‍ ഗൗതം മേനോന്‍ നാട്ടിലില്ലായിരുന്നു. അങ്ങനെ സൂര്യയോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ സൂര്യ അവിടേക്ക് പോവുകയായിരുന്നു. മാത്രമല്ല അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

അച്ഛന്റെ രക്തം തുടച്ചു കളഞ്ഞു, വസ്ത്രം മാറ്റി നല്കിയതുമെല്ലാം സൂര്യയാണെന്നും ഗൗതം മേനോന്‍ പറയുന്നു. വാരണം ആയിരം സിനിമ ചെയ്യുന്ന സമയത്ത് സൂര്യയ്ക്ക് അതെല്ലാം അറിയാമായിരുന്നെന്നും ഗൗതം മേനോന്‍ വ്യക്തമാക്കി.