ആരാധകലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ദീര്‍ഘനാളായുള്ള ആ പ്രണയം ദിവസങ്ങള്‍ക്കുള്ളില്‍ സഫലമാകാനിരിക്കുകയാണ്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങിനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. സംവിധായകന് ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം.
ഒട്ടേറെ പ്രണയചിത്രങ്ങള്‍ ഒരുക്കിയ ഗൗതം മേനോനെ സംബന്ധിച്ച് ഇത് പുതിയ ഒരു അനുഭവമായിരിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. വിവാഹ ചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയത്.
സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമില്‍ ഒട്ടേറെ പ്രേക്ഷകരുണ്ട്. സമീപകാലത്ത് നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകള്‍ സമാനമായി ഒടിടി പ്ലാറ്റ്ഫോമുകള് സ്വന്തമാക്കിയിരുന്നു.
ജൂണ്‍ 9-നാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം. സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന് സംഘടിപ്പിക്കും. രജനികാന്ത്, സാമന്ത, കമല്‍ ഹാസന്, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തിയേകന് വിജയ് സേതുപതി തുടങ്ങിയവര്‍ അതിഥികളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം ഇരുവരും മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ ക്ഷണിച്ചിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…