നിരവധി ആരാധകരുള്ള താരമാണ് ഗായത്രി സുരേഷ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം കുഞ്ചാക്കോ ബോബൻ നായകനായ ജംനാപ്യാരി എന്ന ചിത്രത്തിൽ കൂടിയാണ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. തന്റെ അരങ്ങേറ്റ ചിത്രത്തിൽ കൂടി തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ആ ചിത്രത്തിന് ശേഷവും നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ഗായത്രി ആരാധകരെയും സ്വന്തമാക്കിയിരുന്നു. എന്നാൽ ഗായത്രിയുടേതായി സോഷ്യൽ മീഡിയയിൽ വരുന്ന ഇന്റർവ്യൂകൾക്ക് പലപ്പോഴും ട്രോളുകൾ ലഭിക്കാറുണ്ട്. ഇന്റർവ്യൂവിൽ ഗായത്രി പറയുന്ന പല കാര്യങ്ങളും ട്രോൾ ആകാറുണ്ട്.
എന്നാൽ അതൊക്കെ താൻ ആസ്വദിക്കാറുണ്ട് എന്നാണു താരം പറയുന്നത്. ഇപ്പോഴിതാ എന്തും തുറന്നു പറയുന്ന തന്റെ സ്വഭാവത്തെ കുറിച്ചാണ് ഗായത്രി സംസാരിക്കുന്നത്. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു കാര്യം അറിയില്ല എന്ന് കരുതി മാറി നിൽക്കാൻ എനിക്ക് പറ്റില്ല. എന്ത് കാര്യവും അറിയില്ല എന്ന് കരുതി നാണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതാണ് അത് പരീക്ഷിക്കുന്നത്. പരാജയപ്പെടുന്നെങ്കിൽ പരാചയപ്പെടട്ടെ എങ്കിലും നാണിച്ച് മാറി നില്ക്കാൻ എനിക്ക് കഴിയില്ല. കുട്ടിക്കാലം മുതൽ ഉള്ള ശീലമാണ് അത്. അത് കൊണ്ട് തന്നെ ഇപ്പോഴും അത് ഞാൻ പിന്തുടരുന്നു.
പലരും എന്നോട് ഓപ്പൺ ആയി സംസാരിക്കുന്നത് ശരിയാണോ എന്ന് ചോദിക്കാറുണ്ട്. എന്നാൽ അത് എന്റെ ശീലമാണ്. ഒന്നും മറച്ച് വെച്ചും പൊതിഞ്ഞും സംസാരിക്കാൻ എനിക്ക് അറിയില്ല. നമുക്ക് പറയാനുള്ളത് പറയുമ്പോൾ എന്തിന് നാട്ടുകാരെയും സോഷ്യൽ മീഡിയയെയും പേടിക്കുന്നു? അതിന്റെ ആവശ്യമുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല എന്നുമാണ് ഗായത്രി പറയുന്നത്. ഫഹദിനൊപ്പവും ധനുഷിനൊപ്പവും നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നും അത് നടക്കുമോ എന്ന് അറിയില്ല എന്നും താരം കൂട്ടിച്ചേർത്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…