ആസിഡ് അറ്റാക്ക് ഉണ്ടാവുമോ എന്നാണ് പേടി…! പുറകെ നടക്കുന്ന ആളെ കുറിച്ച് ഗായത്രി..!!

മലയാള സിനിമാ പ്രേമികള്‍ക്ക് വളരെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്, മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം അഭിമുഖങ്ങളില്‍ തുറന്നടിച്ച് പറുന്നതുകൊണ്ട് തന്നെ താരത്തിന് ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നടന്‍ മോഹന്‍ലാലിന്റെ മരുമകളായി ചെല്ലണം എന്നും പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആണ് താല്‍പര്യം എന്നും തുറന്ന് പറഞ്ഞ താരം ഇപ്പോള്‍ തന്റെ പിറകെ ശല്യമായി നടന്ന ഒരു വ്യക്തിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

അയാളില്‍ നിന്ന് ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് പോലും ഭയക്കുന്നതായുമാണ് ഗായത്രി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നടിയുടെ വാക്കുകളിലേക്ക്… കുറേ നാളുകളായിട്ട് എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു. അമ്പലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു.

നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല. ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യുമെന്നൊക്കെ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്നാണ്. അന്ന് തൊട്ട് ഇങ്ങനെയാണ്. ഞാന്‍ എല്ലായിടത്ത് നിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു. ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്. ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറഞ്ഞത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago