ബ്രായിൽ പൂക്കൾ വെച്ചാണ് ഞാൻ അന്ന് അഡ്ജസ്റ്റ് ചെയ്തത്

സിനിമയിൽ സ്ത്രീ ശാക്തീകരണം ഉണ്ടെന്ന് എത്ര പറഞ്ഞാലും നായിക പ്രാധാന്യമുളള ചിത്രങ്ങൾ നിരവധിയാണ് എന്ന് പറഞ്ഞാലും ഇന്നും അന്നും സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടാറുണ്ട് എന്നത് സത്യമായ കാര്യമാണ്. എന്നാൽ തെന്നിന്ത്യൻ സിനിമകളിൽ ആണ് ഈ പ്രവണത കൂടുതലായി ഉള്ളത്. നിരവധി നടികൾ ആണ് സിനിമയിൽ തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് വന്നിട്ടുള്ളത്. അതൊക്കെ ആ സമയത്ത് ഒന്ന് സംസാരവിഷയം ആകുമെങ്കിലും പിന്നീട് സ്ഥിതി പഴയത് തന്നെ ആകും. ഇനി അഥവാ ഗ്ലാമറസ് റോളുകൾ ചെയ്യാൻ താൽപ്പര്യം ഇല്ലാത്ത നായികയാണ് അഭിനയിക്കുന്നത് എങ്കിൽ ഡ്യുപ്പിനെ വെച്ച് ഗ്ലാമറസ് റോളുകൾ ചെയ്യിക്കുന്ന സിനിമകളും ഉണ്ട്.

അത്തരത്തിൽ നസ്രിയ ഒരു ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. നസ്രിയ അഭിനയിച്ച ഒരു തമിഴ് ചിത്രത്തിൽ തന്റെ ശരീരം എന്നൊന്നും മറ്റൊരു പെൺകുട്ടിയുടെ ശരീരം കാണിച്ച് ഗ്ലാമർ പ്രദർശിപ്പിച്ചു എന്നും ഇത് തന്റെ അറിവോടെയും സമ്മതത്തോടെയും നടന്ന കാര്യങ്ങൾ അല്ല എന്നുമാണ് താരം അന്ന് പറഞ്ഞത്. ഇപ്പോഴിതാ ഈ രീതി ശരിവെക്കുന്ന മറ്റൊരു സംഭവം ആണ് ഗായത്രി ജയറാം പങ്കുവെക്കുന്നത്. തനിക്ക് തന്റെ ആദ്യ ചിത്രമായ മനതൈ തിരുടി വിട്ടെയ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ അനുഭവം ആണ് താം വ്യക്തമാക്കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മനതൈ തിരുടി വിട്ടെയ് ആണ് എന്റെ ആദ്യ ചിത്രം.

ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും ചിത്രത്തിലെ ഞാനും പ്രഭാദേവയും തമ്മിലുള്ള ഒരു ഗാനം ഹിറ്റ് ആയിരുന്നു. ആ ഗാനത്തിന്റെ ചിത്രീകരണം ഊട്ടിയിൽ ആയിരുന്നു നടന്നത്. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് കടുത്ത തണുപ്പ് ആയിരുന്നു അന്ന് ഊട്ടിയിൽ. എനിക്ക് ധരിക്കാൻ ഒരു ബ്രാ മാത്രമാണ് ആ തണുപ്പിൽ അവർ തന്നത്. പ്രഭുദേവയ്ക്ക് കോട്ടും. ഷൂട്ടിങ് തുടങ്ങുന്നത് വരെ ഇതിന്റെ പുറത്ത് ധരിക്കാൻ വല പോലെത്തെ ഒരു കോട്ട് തന്നിരുന്നു. ഷൂട്ടിങ് തുടങ്ങുമ്പോൾ ഇത് ഊരി മാറ്റിയിട്ട് വേണം അഭിനയിക്കാൻ. അന്ന് ഞാൻ ബ്രായുടെ മുകളിൽ പൂക്കൾ വെച്ചാണ് അഭിനയിച്ചത് എന്നുമാണ് ഗായത്രി ജയറാം പറയുന്നത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago