ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. ജമ്നപ്യാരിയിലൂടെ വെളളിത്തിരയിൽ എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗായത്രി സുരേഷ്, അഭിനയം മാത്രമല്ല പാട്ട്, ഡാൻസ് എന്നിങ്ങനെ ഏത് നിമിഷവും എന്തിനും ഗായത്രി തയ്യാറാണ്. ഒന്നും തന്നെ കൊണ്ട് സാധിക്കില്ല എന്ന് ഗായത്രീ പറയാറില്ല. ത്രിശൂർ ആണ് ഗായത്രിയുടെ ജന്മദേശം. ഭാഷയിൽ മാത്രമല്ല, അടിമുടി തൃശ്ശൂർക്കാരിയാണ് ഗായത്രി. ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോള്‍ കിട്ടിയിട്ടുള്ള നടിയായിരിക്കുംഗായത്രി. കാരണം ഗായത്രി തന്റെ അഭിമുഖങ്ങളിൽ പറയുന്ന പല കാര്യങ്ങളും ട്രോളന്മാർ ഏറ്റെടുക്കുകയായിരിക്കും. പലപ്പോഴും ഇത് തന്നെ നെഗറ്റിവ് ആയിട്ട് ബാധിക്കാറുണ്ട് എന്ന് ഗായത്രി തന്നെ പറഞ്ഞിരുന്നു.
അത്തരത്തിൽ ഒരു അഭിമുഖത്തിൽ പ്രണവ് മോഹൻലാലിന്റെ വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ രീതിയിൽ തന്നെ ട്രോള്‍ ആയിരുന്നു. എന്നാൽ ഈ ട്രോളുകൾ ഒക്കെ താൻ ആസ്വദിക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. നേരുത്തെ ആലിയ ഭട്ട് പല അഭിമുഖങ്ങളിലും രൺബീർ കപൂറിനെ വിവാഹം കഴിക്കാൻ ആഗ്രഹാം ഉണ്ടെന്നു പറയുമായിരുന്നു. അത് നടന്നില്ലേ? അത് പോലെ തന്നെയാണ് ഞാൻ പ്രണവിനെ കുറിച്ചും പറഞ്ഞത്. എന്നാൽ ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞപ്പോഴേക്കും അത് ട്രോള്‍ ആയി. ശരിക്കും പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
അത് പോലെ തന്നെ മലയാള സിനിമയിലെ ഒരു നടൻ എന്നെ ഇഷ്ട്ടമെന്നും വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ നിന്ന് ഒരു വിവാഹം ആഗ്രഹിക്കാത്ത ആൾ അല്ല ഞാൻ, അങ്ങനെ ആണെങ്കില്‍ പ്രണവിനെ ഇഷ്ടമാണെന്ന് പറയില്ലായിരുന്നല്ലോ. എന്നാൽ ഈ നടനുമായി ഒരു ലൗ വർക്ക്ഔട്ട് ആകുമെന്ന് തോന്നിയില്ല. അത് കൊണ്ട് അദ്ദേഹത്തിനോട് നോ പറയുകയിരുന്നു. അത് മാത്രമല്ല, ഞാൻ ബാങ്കിൽ വർക്ക് ചെയ്യുന്ന സമയത്ത് ഒരാൾ എന്റെ പുറകെ ഇഷ്ടമാണെന്ന് പറഞ്ഞു നടക്കുമായിരുന്നു. ഞാൻ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴെ റൂം എടുത്താണ് അയാൾ താമസിച്ചത്. ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് ഞങ്ങൾ പ്രണയത്തിൽ ആണെന്നും സിനിമയിൽ വന്നതിന് ശേഷം ഞാൻ അയാളെ തേച്ചത് ആണെന്നുമൊക്കെ പറഞ്ഞുണ്ടാക്കി. പിന്നെ അഭിമുഖങ്ങളിൽ ഒക്കെ ഞാൻ ഈ കാര്യം പറയാൻ തുടങ്ങിയതോടെയാണ് അയാളുടെ ശല്യം കുറഞ്ഞത് എന്നുമാണ് ഗായത്രി പറഞ്ഞത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…