മോളെ കുറിച്ച് ഓർത്താണ് അതൊക്കെ വേണ്ടെന്ന് വെച്ചത്!

ഒരുകാലത്ത് മിനിസ്ക്രീൻ പ്രേമികളുടെ ഇഷ്ട്ട നായികമാരിൽ ഒരാളായി അഭിനയിച്ച താരമായിരുന്നു ഗായത്രി അരുൺ. പരസ്പ്പരം എന്ന പരമ്പര താരത്തിന് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതായിരുന്നു. ഇപ്പോൾ മിനിസ്ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലേക്കും എത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടേത് ഒരു കലാകുടുംബം ആയിരുന്നില്ല. എന്നാൽ അച്ഛന് കുറച്ച് കലാവാസന ഉണ്ടായിരുന്നു. എന്നാൽ അതിനു വേണ്ടത്ര അംഗീകാരം കുടുംബത്തിൽ നിന്ന് പോലും കിട്ടിയിരുന്നില്ല. ഒരു പക്ഷെ അച്ഛനിൽ കൂടി ആയിരിക്കും എനിക്കും ആ വാസന കിട്ടിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞാൻ കലാരംഗത്ത് സജീവം ആയിരുന്നു. സ്കൂളിലെ പ്രോഗ്രാമുകളിൽ എല്ലാം ഞാൻ പങ്കെടുത്തിരുന്നു. ഹയർ സെക്കണ്ടറി കലോൽത്സവത്തിൽ എനിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

വിവാഹ ശേഷം ആണ് എനിക്ക് പരസ്പ്പരത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. ആ സമയത്ത് ഞാൻ പത്രത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് മോൾ വളരെ ചെറുതായിരുന്നു. എന്റെ വീട്ടുകാരും അരുണിന്റെ വീട്ടുകാരും ചേരുന്നു മോളെ അത്രയേറെ ശ്രദ്ധയോടെ നോക്കിയത് കൊണ്ടാണ് എനിക്ക് ആ സമയത്ത് അഭിനയിക്കാൻ കഴിഞ്ഞത്. ആദ്യം ജോലിയിൽ നിന്ന് അവധി എടുത്തായിരുന്നു അഭിനയിക്കാൻ പോയത്. എന്നാൽ ഒരു മൂന്ന് വര്ഷം ആയപ്പോഴേക്കും ആരാധകർ തന്നത് വളരെ വലിയ പിന്തുണ ആണ്. ആ ധൈര്യത്തിൽ ഞാൻ ജോലി രാജി വെക്കുകയും അഭിനയത്തിലേക്ക് ഇറങ്ങുകയും ആയിരുന്നു. മകൾ വളർന്നു തുടങ്ങിയപ്പോൾ അവളുടെ കാര്യത്തിലും പഠനത്തിലും എല്ലാം ഒരു ‘അമ്മ എന്ന നിലയിൽ എന്റെ കൂടുതൽ ശ്രദ്ധ വേണമെന്ന് തോന്നി. അങ്ങനെയാണ് കുറച്ച് നാൾ ബ്രേക്ക് എടുക്കുന്നത്. ആ സമയത്തും അവസരങ്ങൾ വന്നെങ്കിലും അതെല്ലാം വേണ്ടെന്നു വെച്ച്. അപ്പോഴും അരുൺ അഭിനയിക്കാൻ വേണ്ടി എനിക്ക് സപ്പോർട്ട് തരുമായിരുന്നു. അരുണിനെ പോലെ തന്നെ അരുണിന്റെ വീട്ടുകാരും എനിക്ക് വലിയ സപ്പോർട്ട് ആണ് തരുന്നത്.

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടപാരമ്പരയായിരുന്നു പരസപരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരക്ക് നിരവധി ആരാധകനായിരുന്നു, പരമ്പരയിലെ ദീപ്തിയെയും സൂരജിനെയും ഇപ്പോഴും ആരാധകർ മറന്നിട്ടില്ല, ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു കഥാപാത്രം ആയിരുന്നു ദീപ്തി ഐപിഎസ്, ദീപ്തിയായി എത്തിയ ഗായത്രീ അരുൺ പെട്ടെന്നാണ് ജനശ്രദ്ധ നേടിയ താരമായി മാറിയത്, ഇപ്പോൾ മിനിസ്‌ക്രീനിൽ ഇന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രീ അരുൺ.കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചവർക്ക് മറുപടി നൽകി താരം എത്തിയിരുന്നു.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago