ഇപ്പോഴും ഇഷ്ടമാണ് ; തന്റെ ഫോൺ വാൾപേപ്പർ പോലും പ്രണവ് മോഹൻലാൽ ആയിരുന്നു; ഗായത്രി സുരേഷ്

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്.  ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ സ്ഥാനം നേടിയെടുക്കുവാൻ ഗായത്രി സുരേഷിനു കഴിഞ്ഞിട്ടുണ്ട്. വെട്ടി തുറന്ന് പറയുകയും സംസാരിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ് ​ഗായത്രി സുരേഷ് അതുകൊണ്ടു തന്നെ ഒരു കാലത്ത് ഏറ്റവും കൂടുതൽ ട്രോൾ വാരിക്കൂട്ടിയിട്ടുള്ള മലയാളത്തിലെ യുവനടി ​ഗായത്രിയായിരുന്നു. എന്നാൽ ചില അഭിമുഖങ്ങളിൽ തന്റെ  അഭിപ്രായം പ്രകടിപ്പിച്ചതിനെ പേരിൽ ഗായത്രി സുരേഷ് പരിഹ​സിക്കപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട് , ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രെദ്ധ ആകുന്നത് . അഭിമുഖത്തിനിടെ നടി മാനസ ഗായത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരുമാണ്. ‘ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറില്‍ വെച്ച് നടക്കുന്ന സമയത്ത് ആരുടെ ഫോണിലും റെയ്ഞ്ചില്ല. ബിഎസ്എന്‍എല്‍ ഉള്ളവര്‍ക്ക് മാത്രം ഇടയ്ക്ക് റെയ്ഞ്ച് വന്ന് പോകുന്നുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ ഗായത്രി ഇടയ്ക്കിടെ ഫോണ്‍ എടുത്ത് ഒന്ന് ഓണാക്കി അവിടെ വെയ്ക്കും. റെയ്ഞ്ച് വന്നോയെന്ന് നോക്കുന്നതാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അല്ല ശരിക്കും ഗായത്രി ഫോണിന്റെ വാള്‍പേപ്പറാണ് ഇടയ്ക്കിടെ നോക്കിയത്.

അന്ന് ഗായത്രിയുടെ വാള്‍പേപ്പര്‍ പ്രണവിനൊപ്പം ചേര്‍ത്തുവെച്ച ഗായത്രിയുടെ ഒരു  ഫോട്ടോയായിരുന്നു. ഇപ്പോഴും ആ ഇഷ്ടം ഗായത്രിയ്ക്ക് പ്രണവിനോടുണ്ടോ? ഇപ്പോഴത്തെ ഫോണ്‍ വാള്‍ പേപ്പര്‍ എന്താണ്’, എന്നായിരുന്നു മാനസയുടെ ചോദ്യം.  മാനസയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ​ഗായത്രി നൽകി. ‘ഇപ്പോള്‍ എന്റെ വാള്‍ പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. ഒരു അഭിമുഖത്തില്‍ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടാണെന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്. എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. ആ ഒരു വാക്കാണ്  വൈറലായത് . പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യത്തെ തടയുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞുകൊണ്ടോയിരുന്നു. അതാണ് ആ ട്രോളും കൂടിയത്’, എന്നാണ് ​ഗായത്രി പറഞ്ഞത്.

പിന്നീട്  താൻ പ്രണവിനെ നേരിൽ കാണാൻ പോയതിനെ കുറിച്ചും​ ​ഗായത്രി പറഞ്ഞു . ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് ഇന്‍ട്രോവേര്‍ട്ടാണെന്ന്. എനിക്ക് അങ്ങനെ തോന്നിയില്ല. ഞാന്‍ പോയി പ്രണവിനെ കണ്ടു. ഞാന്‍ ഗായത്രി താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഹാന്റ് ഷേക്ക് തന്നു പ്രണവ്.’ ‘അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ’, ഗായത്രി പറയുന്നു . ഇന്ന് മലയാളത്തിലുള്ള താരപുത്രന്മാരിൽ എല്ലാവരും ഒരു വിസ്മയം പോലെ നോക്കി കാണാറുള്ളത് പ്രണവിനെയാണ്. വർഷങ്ങൾക്കുശേഷമാണ് പ്രണവിന്റെ അടുത്ത  സിനിമ. അതേസമയം മിസ് കേരളയായിരുന്ന ഗായത്രി സുരേഷിൻറെ ആദ്യ ചിത്രം  ജന്മാപ്യാരിയായിരുന്നു. ​  ചിത്രം വലിയ ശ്രദ്ധ നേടിയില്ലെങ്കിലും ​ഗായത്രി ആളുകൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന് തുടർന്നും നിരവധി അവസരങ്ങൾ ലഭിക്കുകയുമായിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

23 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

43 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago