ജയം രവി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയം രവി ഇനി നായകനാകുന്ന ചിത്രം ജീനിയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഭുവനേശ് അര്‍ജുനനാണ്. കൃതി ഷെട്ടിക്കും കല്യാണി പ്രിയദര്‍ശനുമൊപ്പം ചിത്രത്തില്‍ വാമിഖ ഖുറേഷിയും ഒരു നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ ഇഷാരി ഗണേഷാണ് നിര്‍മാതാവ്.
ജയം രവിയുടെ വന്‍ ബജറ്റ് ചിത്രമായിട്ടാണ് ജീനിയെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ജീനിയുടെ ബജറ്റ് 100 കോടിയാണ്. ഛായാഗ്രാഹണം മഹേഷ് മുത്തുസ്വാമിയാണ്. സംഗീതം എ ആര് റഹ്മാനാണ്. ജയം രവി നായകനായി എത്തിയ ചിത്രം സൈറണിന് വലിയ വിജയം നേടാനായിരുന്നില്ല. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.
ജയം രവി നായകനായി മുമ്പെത്തിയ ചിത്രം ഇരൈവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയും നയന്‍താരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധന് സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥയും ഐ അഹമ്മദാണ്. നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേന്, ആശിഷ് വിദ്യാര്‍ഥി, അശ്വിന് കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകന് പെരുമാള്‍, കുമാര്‍ നടരാജന്, വിനോദ് കിഷന്, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ് നിര്‍വഹിച്ചത്. സഞ്ജിത് ഹെഗ്ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവന് ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ ഒരു വലിയ ഹിറ്റായി മാറിയിരുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…