നവ്യാ നായരുടെ കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയി ; എന്റെ കരിയറിൽ ആദ്യമായാണ് അവരെ കാണുന്നത് അനുഭവം പറഞ്ഞു ജോർജ് കോര

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവിൽ ചുരുക്കം ചില നടിമാർക്കേ സ്വീകാര്യത ലഭിക്കാറുള്ളു. പ്രേത്യേകിച്ചും മലയാളത്തിൽ  ഇതിലൊരാളാണ് നവ്യ നായർ. 2000ത്തിന്റെ തുടക്കത്തിൽ  മലയാളത്തിൽ നിരവധി സിനിമകളിൽ വേഷമിട്ട  ന‌ടിയായിരുന്നു നവ്യ നായർ. സ്വാഭാവിക അഭിനയവും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതും നവ്യക്ക് കരിയറിൽ വളർച്ച നേടി കൊടുത്തു. നന്ദനം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ച നവ്യക്ക് പിന്നീട് മികച്ച അവസരങ്ങൾ ലഭിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, ചതിക്കാത്ത ചന്തു, തുടങ്ങിയ സിനിമകൾ നവ്യയുടെ കരിയറിലെ വമ്പൻ ഹിറ്റുകളായിരുന്നു.കോമഡി രം​ഗങ്ങളിലും വൈകാരികത രം​ഗങ്ങളിലും ഒരേപോലെ മികവ് പുലർത്താൻ കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളുമാണ് നവ്യ. ഒരുത്തീ എന്ന സിനിമയാണ് തിരിച്ച് വരവിൽ നവ്യക്ക് സ്വീകാര്യത നൽകിയത്. പിന്നീട് ചെയ്ത ജാനകി ജാനേ എന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. രണ്ട് സിനിമകളിലും കേന്ദ്ര കഥാപാത്രം നവ്യ നായരായിരുന്നു. നവ്യക്കൊപ്പം ജാനകി ജാനേയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നട‌ൻ ജോർജ് കോര.

ഞാൻ ആദ്യമായി ഒപ്പം അഭിനയിച്ച ഫീമെയിൽ സൂപ്പർസ്റ്റാറാണ് നവ്യ ചേച്ചി. ആ പടത്തിൽ നവ്യ നായർ കല്യാണ ഫങ്ഷനിൽ കറണ്ട് പോകുമ്പോൾ പേടിയോടെ എന്നെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. എന്റെ കരിയറിൽ ആദ്യമായാണ് നവ്യ നായരെ കാണുന്നത്. കല്യാണ ഷൂട്ട് ആയതിനാൽ 150 ആളുകളുണ്ട്. എനിക്ക് ചമ്മലായി. പുള്ളിക്കാരത്തി വേറെ സീൻ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞാൻ കാത്തിരിക്കവെ ഒരാൾ വന്ന് നവ്യ ചേച്ചി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പോയി ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. ചേച്ചിയോ എന്ന് ചോദിച്ച് അവർ അര മണിക്കൂറോളം കത്തി. എന്നേക്കാളും ചമ്മൽ നവ്യ നായർക്കാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്. പുള്ളിക്കാരത്തി എന്നെ കംഫർ‌ട്ടബിൾ ആകാൻ വേണ്ടി വിളിച്ചതാണ്. ഞാൻ സ്റ്റാർ, നിങ്ങളൊക്കെ ഇപ്പോൾ വന്നവർ എന്ന ചിന്ത അവർക്കില്ല. അവരുടെ ഏറ്റവും നല്ല ക്വാളിറ്റി അതാണ്. കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയത് കൊണ്ട് വളരെ കംഫർട്ടബിളായെന്നും ജോർജ് കോര ചിരിച്ച് കൊണ്ട് ഓർത്തു. മലയാളത്തിലെ  ഒരു റേഡിയോ മാധ്യമത്തിനോട് ആയിരുന്നു ജോർജിന്റെ  പ്രതികരണം. സൈജു കുറുപ്പ്, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് ജാനകി ജാനേയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ജാനകി ജാനേയ്ക്ക് ശേഷം നവ്യ നായരുടെ പുതിയ സിനിമകളൊന്നും പുറത്തു വന്നിട്ടുമില്ല.

പ്രഖ്യാപിച്ചിട്ടുമില്ല.  കരിയറിൽ വീണ്ടും സജീവമായപ്പോൾ നവ്യ നായരെക്കുറിച്ച് ചില ​ഗോസിപ്പുകളും പുറത്തു വന്നിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞു എന്നായിരുന്നു ഇടയ്ക്ക് പ്രചരിച്ച വാർത്ത. എന്നാൽ ഒരു അഭിമുഖത്തിൽ നവ്യ നായർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. താൻ വിവാഹമോചിതയായിട്ടില്ലെന്നും പ്രചരിക്കുന്ന  അഭ്യൂഹങ്ങളെ കാര്യമാക്കുന്നില്ലെന്നും നടി വ്യക്തമാക്കി. വാർത്തയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളെന്ന നിലയിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ. ആരും തന്നെ മോശക്കാരിയാക്കാൻ കരുതിക്കൂട്ടി വാർത്തകൾ ഇടുന്നതാണെന്ന് കരുതുന്നില്ലെന്നും നവ്യ നായർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സിനിമയ്ക്കൊപ്പം തന്നെ നൃത്തത്തിലേക്കും നവ്യ നായരിന്ന് ശ്രദ്ധ നൽകുന്നുണ്ട്. നവ്യ നായരുടെ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. രണ്ടാം വരവിൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ നവ്യ നായർക്ക് താൽപര്യമില്ല. നവ്യ നായർക്കൊപ്പം സിനിമ രം​ഗത്ത് തിളങ്ങി നിന്നിരുന്ന മീര ജാസ്മിനും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തി.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago