സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി ഇറങ്ങുന്ന വിജയ് ചിത്രങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം താരത്തെ ബിഗ് സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരങ്ങളാണ്. വെങ്കട് പ്രഭുവിൻറെ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് താരത്തിന്റെ ഇനിയുള്ള റിലീസ്. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നാണ് വിജയ് അറിയിച്ചിട്ടുള്ളത്.
വിജയ് സിനിമ വിടുകയാണെന്നുള്ള പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരുന്നു. കേരളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരാണ് ഈ തീരുമാനം മാറ്റണമെന്നുള്ള ആഗ്രഹം പങ്കുവച്ചിട്ടുള്ളത്. നിലവിൽ വിജയ് എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആണ്. കേരളത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് വിജയ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. വീട്ടിൽ കസേരയിൽ ഇരിക്കുന്ന കുഞ്ഞിനോട് “അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ”, എന്ന് അച്ഛൻ പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് കേട്ട് കുഞ്ഞ് വിഷമിക്കുന്നതും പൊട്ടിക്കരയുകയും ചെയ്യുകയാണ്. ഞാനല്ല അത് വിജയ് മാമൻ പറഞ്ഞതാണെന്നൊക്കെ പറഞ്ഞ് അച്ഛൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞിന് കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല.
രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ കണ്ടതിന്റെ വീഡിയോ നേരത്തെ വൈറലാകുന്നത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിൻറെ (ഗോട്ട്) ലൊക്കേഷനിൽ തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പം വിജയ് സെൽഫി വീഡിയോ എടുക്കുകയായിരുന്നു. ആയിരങ്ങളാണ് താരത്തെ കാണാൻ തടിച്ച് കൂടിയത്.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…