എന്നെ ഉപേക്ഷിക്കല്ലേ!!! ചന്തയില്‍ വിറ്റതിന് പിന്നാലെ ഉടമയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ആട്!!! കണ്ണ് നിറഞ്ഞ് സൈബര്‍ലോകം… വീഡിയോ

വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. സ്‌നേഹിച്ചാല്‍ പത്തിരട്ടി സ്‌നേഹം തിരിച്ചുതരുന്നവരാണ് അരുമകള്‍. ഉടമയെ കാണാതാല്‍ ഭക്ഷണം കഴിയ്ക്കാതെസ അക്ഷമരായി അവര്‍ നടക്കാറുണ്ട്. അങ്ങനെയൊക്കെ അവര്‍ സ്‌നേഹം പ്രകടിപ്പിക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍ അരുമകളെ കൈവിടേണ്ട അവസ്ഥ വരാറുണ്ട് ഉടമസ്ഥര്‍ക്ക്. മനസ്സില്ലാ മനസ്സോടെയാണ് പലരും അതിന് നിര്‍ബന്ധിതരാവാറ്.

അത്തരത്തില്‍ സ്‌നേഹത്തിനെ നിര്‍വചിക്കാനാത്ത ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഒരു ആടും ഉടമയും തമ്മിലുള്ള വികാരഭരിതമായ നിമിഷങ്ങള്‍ കണ്ണുനിറയ്ക്കുകയാണ്.

ചന്തയില്‍ വിറ്റതിന് പിന്നാലെ മനുഷ്യരെ പോലെ ഏങ്ങിക്കരയുകയാണ് ആആട്. ഉടമയുടെ തോളില്‍ചാഞ്ഞാണ് ആട് കരയുന്നത്. സാധാരണത്തെ കരച്ചിലിനേക്കാള്‍
കുഞ്ഞുങ്ങള്‍ കരയുന്നതിന് സമാനമായാണ് ആടിന്റെ കരച്ചില്‍. കരച്ചിലിന്റെ ശക്തിയില്‍ ഉടമയുടെ ശരീരം ഉലയുന്നുമുണ്ട്. 21 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.

@Ram_Vegan എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായത്. പെരുന്നാള്‍ സമയത്ത്,ആടിനെ വില്‍ക്കാന്‍ ചന്തയില്‍ കൊണ്ടുവന്നപ്പോഴുള്ളതാണ് എന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നടന്നതാണെന്ന് വ്യക്തമല്ല. അതേസമയം, ആടിന് പിന്നീട് എന്തുസംഭവിച്ചു എന്ന കാര്യവും വ്യക്തമല്ല.

സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ക്കും വികാരങ്ങളുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും സ്‌നേഹം കാട്ടുന്ന ഈ ആടിനെ വില്‍ക്കരുതെന്ന് ഭൂരിക്ഷവും ആവശ്യപ്പെടുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago