സിനിമയിൽ വന്നതിന് ശേഷമാണ് എന്റെ ആ സ്വഭാവം മാറിയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് പിന്നാലെ അച്ഛന്റെ പാത പിന്തുടർന്ന് താരത്തിന്റെ മകൻ ഗോകുൽ സുരേഷും സിനിമയിലേക്ക് എത്തിയിരുന്നു. വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി യുവ ആരാധകരെയും താരത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കാൻ കഴിഞ്ഞു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഗോകുൽ സുരേഷ് പറയുന്നത് ഇങ്ങനെ, അച്ഛൻ വളരെ സോഫ്റ്റ് ആയിട്ടുള്ള ആണ് ആണ്. വല്ലപ്പോഴും മാത്രമേ അച്ഛൻ ദേക്ഷ്യപ്പെടാറുള്ളു. എന്നാൽ ആളുകൾ കരുതുന്നത് അച്ഛൻ ഭയങ്കര ദേക്ഷ്യക്കാരൻ ആണെന്നു ആണ്. അച്ഛന്റെ ശരീരവും അഭിനയിച്ച സിനിമകളും ഡയലോഗുകളും എല്ലാം കേൾക്കുമ്പോൾ സാധാരണക്കാർക്ക് അങ്ങനെ തോന്നുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ അച്ഛൻ ഭയങ്കര കൂൾ ആൻഡ് സോഫ്റ്റ് ആണ്. അച്ഛന്റെ സ്വഭാവത്തിന് നേരെ വിപരീതമാണ് എന്റെ സ്വഭാവം. ഞാൻ ഭയങ്കര അഗ്രെസ്സിവ് ആണ്. ചെറിയ കാര്യത്തിന് പോലും ഞാൻ ദേക്ഷ്യപ്പെടാറുണ്ടായിരുന്നു.

എന്നാൽ എന്റെ ആ സ്വഭാവം മാറിയത് ഞാൻ സിനിമയിൽ വന്നതിന് ശേഷമാണ്. സിനിമയിലെ കഷ്ടപ്പാടുകൾ കണ്ടത് കൊണ്ടാണ് ഞാൻ എന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയത്. അവിടെ ഉള്ളവരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ നമുക്ക് ദേക്ഷ്യപ്പെടാൻ തോന്നില്ല. അച്ഛൻ പലപ്പോഴും ഒരു കാര്യവും ഇല്ലാതെ പഴി കേൾക്കുന്ന ആൾ ആണ്. ആദ്യമൊക്കെ എനിക്ക് അതിൽ സങ്കടം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് തന്നെ മനസ്സിലായി കുറ്റം പറയുന്നവരെ ഒന്നും നമുക്ക് തിരുത്താൻ കഴിയില്ല എന്ന്. ഞങ്ങൾ അനുഭവിക്കേണ്ടത് കൂടിയാണ് അച്ഛൻ മറ്റുള്ളവർക്ക് എടുത്ത് കൊടുക്കുന്നത്. എന്നിട്ടും അദ്ദേഹം പഴി കേൾക്കുകയാണ് എന്നുമാണ് ഗോകുൽ പറയുന്നത് .

Devika

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

3 hours ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

3 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

3 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

3 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

4 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

11 hours ago