Film News

അനുജത്തിയുടെ ഭാവിവരൻ ആകാൻ പോകുന്ന ആളിനെ മുൻപേ അറിയാം ; ശ്രേയസിനെപ്പറ്റി ഗോകുൽ സുരേഷ്

മലയാളത്തിലെ പ്രമുഖ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ആണ് ഈ ജനുവരി 17ന് ,ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഭാഗ്യയുടെ വിവാഹം നടക്കുന്നത്. ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം. വിവാഹത്തിനും ദിവസങ്ങൾക്ക് മുൻപേ ഭാഗ്യയുടെ വിവാഹാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ മക്കളിൽ ആദ്യമായി വിവാഹം ചെയ്യുന്നത് മകൾ ഭാഗ്യയാണ്.  തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ നടന്ന പരിപാടിയിലെ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു. ജനുവരി 17 ന് നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ സഹോദരിയുടെ കല്യാണത്തെക്കുറിച്ചും വരനെക്കുറിച്ചും ഗോകുല്‍ സുരേഷ് മനസ് തുറക്കുകയാണ്. തങ്ങളെല്ലാം വളരെ സന്തോഷത്തിലാണെ , മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് തന്റെ മനസ് തുറന്നത്. ഭാഗ്യയെ വിവാഹം കഴിക്കാന്‍ പോകുന്ന ശ്രേയസ് മോഹനെ വളരെ നാളുകളായി അറിയാമെന്നും ഗോകുല്‍ സുരേഷ്  പറയുന്നു.

അനുജത്തിയുടെ ഭര്‍ത്താവ് ആകാന്‍ പോകുന്ന പയ്യന്‍ എന്നതിനേക്കാള്‍ ഉപരിയായി ശ്രേയസ് തനിക്ക് അനിയനെ പോലെയാണെന്നാണു ഗോകുല്‍ പറയുന്നു. അതേസമയം തങ്ങള്‍ അനുഭവിക്കുന്ന വികാരങ്ങള്‍ സമ്മിശ്രമാണെന്നാണ് ഗോകുല്‍ പറയുന്നത്. സന്തോഷം ഉണ്ട്, അതിനോടൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ആണ് തന്റെ  തലയിൽ   . ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്. റൂമുകള്‍ ബുക്ക് ചെയ്തത് പോലും അനുജത്തി ഉള്‍പ്പടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നാണെ. ഏറെ കാലത്തിന് ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് ഒരു മൂത്ത മകനും ജ്യേഷ്ഠനും ആയ തന്റെ കടമ എന്നാണ് ഗോകുല്‍ പറയുന്നത്.

അതേസമയം, അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമമില്ലെന്നും ഗോകുല്‍ പറയുന്നു. ശ്രേയസിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ലെന്നാണ് ഗോകുല്‍ പറയുന്നത്. അതിനാല്‍ അത്തരം ടെന്‍ഷനുകളില്ലെന്നും അതേസമയം, കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് കരുതുന്നതെന്നും ഗോകുല്‍ പറയുന്നു. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും. വരനേയും കുടുംബത്തേയും കുറിച്ച് കൂടുതല്‍ വിവരങ്ങളും ഗോകുല്‍ പങ്കുവെക്കുന്നുണ്ട്. മാവേലിക്കര സ്വദേശികളായ ശ്രേയസും കുടുംബവും തിരുവനന്തപുരത്താണ് താമസം. അച്ഛന്‍ മോഹന്‍ എക്‌സ് മിലിറ്ററിയാണ്. അമ്മ ശ്രീദേവി. രണ്ട് സഹോദരിമാരുമുണ്ട്. ശ്രേയസ് വളരെനാളായി എന്റെയും ഭാഗ്യയുടെയും സുഹൃത്താണെന്നും ഗോകുല്‍ പറയുന്നു. അച്ഛനെപ്പോലെ ഒരുപാട് സംസാരിക്കുന്ന ആളാണ് ഭാഗ്യ. പൊതുവേ പെണ്‍കുട്ടികള്‍ ഒതുങ്ങി ജീവിക്കണം അധികം സംസാരിക്കാന്‍ പാടില്ല എന്നൊക്കെയാണല്ലോ പറയാറ്. പക്ഷേ അവള്‍ അതിനു വിപരീതമാണെന്നും ഗോകുല്‍ പറയുന്നു. ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേതെന്നും അതിന്റെ സമാധാനമുണ്ടെന്നും ഗോകുല്‍ പറയുന്നു. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളും എത്തുമെന്നാണ് ഗോകുല്‍ അറിയിക്കുന്നത്. വിവാഹത്തിന്  പിന്നാലെ ജനുവരി 19 ന് കൊച്ചിയില്‍ വച്ചൊരു റിസപ്ഷനും നടത്തുമെന്നും താരം പറയുന്നു. പിന്നാലെ 20 ന് തിരുവനന്തപുരത്ത് വച്ചും റിസപ്ഷനൊരുക്കുന്നുണ്ടെന്നും ഗോകുല്‍ അറിയിച്ചു.

Sreekumar R