ദിലീഷ് പോത്തന്, രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് ഒരുക്കുന്ന ചിത്രമാണ് ‘ഗോളം’. കുറ്റാന്വേഷണ ത്രില്ലര്‍ ചിത്രമാണ് ഗോളം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ സമൂഹമാധ്യമ ഹാന്‍ഡിലിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ജൂണ്‍ 7 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ചിന്നു ചാന്ദ്നി, സണ്ണി വെയിന്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് പ്രവീണ്‍ വിശ്വനാഥും സംജാദുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ്.
സംഗീത സംവിധാനം എബി സാല്‍വിന്‍ തോമസാണ്. ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാറാണ്. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, കലാ സംവിധായകന് നിമേഷ് താനൂര്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി.കെ. ശ്രീക് വാര്യര്‍ കളര്‍ ഗ്രേഡിംഗും ബിനോയ് നമ്ബാല കാസ്റ്റിംഗും നിര്‍വഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്ബില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്. വിഷ്വല്‍ ഇഫക്ട്സ് പിക്റ്റോറിയല്‍ എഫ്എക്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫി ജെസ്റ്റിന് ജെയിംസ്. ബിബിന്‍ സേവ്യര്‍, ബിനോഷ് തങ്കച്ചന് എന്നിവരാണ് ഫിനാന്‍സ് കണ്ട്രോളര്മാര്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…