നയന്‍താരയെ എന്ത് പറഞ്ഞ് കണ്‍വീന്‍സ് ചെയ്തു!! ആരാധകന് അല്‍ഫോണ്‍സിന്റെ മറുപടി

കഴിഞ്ഞ ദിവസമാണ് അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ തിയറ്ററുകളില്‍ എത്തിയത്.
പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് ഒരുക്കിയ ചിത്രമായിരുന്നു ‘ഗോള്‍ഡ്’. ആരാധകര്‍ ഏറെ കാത്തിരുന്ന ഗോള്‍ഡിന് ലഭിക്കുന്ന പ്രതികരണങ്ങളേറെയും നെഗറ്റീവാണ്.
പ്രതീക്ഷിച്ച നിലവാരം ചിത്രത്തിന് ലഭിച്ചില്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും
അഭിപ്രായം.

നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചതോടെ പ്രതികരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ക്കും സംവിധായകന്‍ മറുപടി നല്‍കുന്നുണ്ട്.

ഇപ്പോഴിതാ ഒരു കമന്റിന് താരം സംവിധായകന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത് എന്ന കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്‌പെഷ്യല്‍ ചായ കാലങ്ങള്‍ക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാന്‍ പോകുമ്പോള്‍ പോട്ടെ ഒരു മറുപടി തരാമോ ? നയന്‍ താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വീന്‍സ് ചെയ്തത് ??’, എന്നായിരുന്നു കമന്റ്.

അതിന് അല്‍ഫോണ്‍സിന്റെ മറുപടി ഇങ്ങനെയാണ്, ‘ഈ ചായ ഉണ്ടാക്കിയത് ഞാന്‍ അല്ലെ. നിങ്ങള്‍ക്കു എന്നോട് പറയാന്‍ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം’ എന്നാണ് സംവിധായകന്‍ പറയുന്നത്.

മാത്രമല്ല, നയന്‍താരയുടെ സുമംഗലി എന്ന കഥാപാത്രത്തെ കുറിച്ചും പറയുന്നുണ്ട്. ‘നയന്‍താര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം—– ജോഷിയുടെ ഷോപ് ഇരിക്കുന്ന സുമംഗലി ഷോപ്പിങ് കോംപ്ലെക്‌സിന്റെ ഓണര്‍ ആരാണ്? ജോഷിയുടെ വീട്ടില്‍ ആര്‍ക്കു വേണ്ടി ആര് കൊടുത്ത സ്വര്‍ണ്ണം ആണ് ബ്രോ? അതാണ് പ്രാധാന്യം’, എന്നായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി.

Gold malayalam movie

പല കാരണങ്ങള്‍ കൊണ്ട് റിലീസ് നീണ്ടുപോയ ചിത്രമാണ് ഗോള്‍ഡ്. കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Anu

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

10 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

18 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

20 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago