സ്വർണവിലയിൽ വൻ കുതിപ്പ്, ആശങ്കയോടെ ഉപഫോക്താക്കൾ

കുത്തനെ കുതിച്ച്‌ വീണ്ടും സ്വര്‍ണം. പത്ത് ദിവസത്തിനിടെ വര്‍ദ്ധിച്ചത് 900 രൂപ. ഇന്ന് പവന് 240 രൂപ വര്‍ദ്ധിച്ച്‌ 28400 രൂപയായി. മുപ്പത് രൂപയുടെ വര്‍ദ്ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3550 രൂപയായിട്ടുണ്ട്. ഒക്ടോബറില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കേരളത്തില്‍ കല്യാണ സീസണ്‍ അവസാനിച്ചെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്.

Today Gold Rate

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റുയരുന്നതാണ് വില വര്‍ദ്ധനവിന് കാരണം. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഏകദേശം തൊള്ളായിരം രൂപയുടെ വര്‍ദ്ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 29000 ഭേദിച്ച്‌ പതിയെ താഴുകയായിരുന്ന സ്വര്‍ണവില വീണ്ടും മടങ്ങിവരവിന്റെ സൂചനയാണ് കാണിക്കുന്നത്.

Sreekumar R