സ്വർണക്കടത്ത് കേസ്; പിണറായിക്കെതിരെ തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസ്  രാജ്യാന്തര സ്വർണ്ണക്കടത്തിന്റെ കൊള്ള സങ്കേതമാക്കിയ പിണറായി വിജയൻ രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെ. പി. സി.സി. യുടെ ആഹ്വാനപ്രകാരം ഒറ്റപ്പാലം തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ബൂത്ത് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ പിണറായി വിജയന്റെയും ഐ .ടി .സെക്രട്ടറി എം. ശിവശങ്കരന്റെയും വിവാദ നായിക സ്വപ്ന സുരേഷിന്റെയും കോലവും വഹിച്ചുകൊണ്ട് തോട്ടക്കര സെന്ററിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണാ സമരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ആർ.പി. ശ്രീനിവാസൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി. മുഹമ്മദ് നിസാർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എ. സിദ്ധീക്ക്, കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.

പി.സലാം, എ. അമീർ അലി, സൈതലവി പി., സി. വേലായുധൻ , ജാസിർ .ടി., കെ.പി. പ്രദീപ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago