2023ൽ കിയാര തന്നെ മുന്നിൽ; ഗുഗിള്‍ സെർച്ചില്‍ ഒറ്റ മലയാളി സെലിബ്രിറ്റികളും ഇല്ല

2023 അവസാനിക്കാന്‍ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. വര്ഷാവണം ആകുമ്പോഴേക്കും  കണക്കെടുപ്പുകളും തുടങ്ങി. 2023 ലെ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച നടി, നടന്‍, സംവിധായകന്‍ എന്നൊക്കെയുള്ള തിരച്ചിലുകളിലാണ് ആരാധകര്‍. 2023 ല്‍ ഏറ്റവും അധികം വാര്‍ത്ത ഉണ്ടാക്കിയ സെലിബ്രിറ്റികള്‍ ആരാണെന്നും, എന്താണ് സംഭവം എന്നും, ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞത് ആരെയാണെന്നും എന്തുകൊണ്ടാണ് എന്നുമൊക്കെ അന്വേഷിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തവണ ആ ലിസ്റ്റില്‍ മലയാളികള്‍ ആരുമില്ല എന്നതാണ് സത്യം.  ഗൂഗിള്‍ ഏറ്റവും അധികം തിരഞ്ഞ സിനിമകളുടെ ലിസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് ദൃശ്യം 2 എന്ന മോഹന്‍ലാല്‍ – ജീത്തു ജോസഫ് സിനിമ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒരു മലയാളം സിനിമയും ഇല്ല. ഷാരൂഖ് ഖാന്‍ ചിത്രമായ ജവാന്‍ ആണ് ഏറ്റവും മുന്നില്‍. ഈ വര്‍ഷം ഏറ്റവും അധികം കലക്ഷന്‍ നേടിയ ചിത്രവും അറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ആയിരുന്നു. ആധിപുരുഷ്, പത്താന്‍, ദ കേരള സ്റ്റോറി എല്ലാം ലിസ്റ്റിലുണ്ട്. വിജയ് യുടെ ലിയോ എട്ടാം സ്ഥാനത്തും, വാരിസ് പത്താം സ്ഥാനത്തും നില്‍ക്കുന്നു. രജിനികാന്തിന്റെ ജയിലര്‍ ആണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു തമിഴ് ചിത്രം. ഗൂഗിള്‍ ഏറ്റവും അധികം തിരഞ്ഞവരുടെ കൂട്ടത്തിലും മലയാളികളില്‍ ആരും  ഇല്ല. കഴിഞ്ഞ വര്‍ഷവും ഈ ലിസ്റ്റില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നില്ല. കായിക താരങ്ങള്‍ക്കും, രാഷ്ട്രീയ പ്രമുഖര്‍ക്കും ഇടയില്‍, ബോളിവുഡിലെ വന്‍ മരങ്ങളെ എല്ലാം പിന്‍തുള്ളി നടി കിയാര അദ്വാനിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അത്രയും തിരയാന്‍ മാത്രം ഈ വര്‍ഷം എന്തായിരുന്നു കിയാര ചെയ്തത് എന്നും ആളുകള്‍ അന്വേഷിക്കുന്നുണ്ട്.


2023 ല്‍ സത്യപ്രേമ് ക കഥ എന്ന സിനിമ മാത്രമാണ് കിയാരയുടേതായി റിലീസ് ചെയ്തത്. സിനിമ സംബന്ധമായല്ല ആളുകയള്‍ കിയാരയെ തിരഞ്ഞത്, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ്. വിവാഹത്തില്‍ അത്രയും സുന്ദരിയായി എത്തിയ കിയാരയുടെ ചിത്രങ്ങള്‍ തിരഞ്ഞ് എത്തിയവരാണ് കൂടുതലും. 2023 ല്‍ ഗൂഗിള്‍ തിരഞ്ഞവരില്‍ ഏറ്റവും മുന്നില്‍ കിയാരയും, ആറാം സ്ഥാനത്ത് ഭര്‍ത്താവ് സിദ്ധാര്‍ത്ഥുമാണുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കിയാര അദ്വാനി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു കിയാര അദ്വാനി നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും കലാരംഗത്ത് സജീവമാണ് കിയാര അദ്വാനി. ജയ്സാല്‍മീറില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു കിയാര അദ്വാനി – സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വിവാഹത്തില്‍ പങ്കെടുത്തത്.

കിയാരയുടെ ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ്ന്റെ റാപ്-അപ്പ് പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെങ്കിലും ഷെര്‍ഷായുടെ ചിത്രീകരണത്തിനിടെയാണ് അവര്‍ പ്രണയത്തിലായത്. അതേസമയം കിയാര അദ്വാനിയും കാര്‍ത്തിക് ആര്യനും അഭിനയിച്ച സത്യപ്രേം കി കഥ നിരൂപക പ്രശംസയ്‌ക്കൊപ്പം സാമ്പത്തിക വിജയവും കരസ്ഥമാക്കിയിരുന്നു. ചിത്രം 125 കോടി കടന്ന് വന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി. ലൈംഗികാതിക്രമത്തിന് ഇരയായ കഥാപാത്രത്തെ അവതരിപ്പിച്ച കിയാരയുടെ പ്രകടനം ഏറെ പ്രശംസ നേടിക്കൊടുത്തു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വര്‍ഷം തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. രചിന്‍ രവീന്ദ്ര, മഹമ്മദ് ഷമി, യെല്‍വിഷ് യാദവ് എന്നിവരാണ് മൂന്ന്  മുതല്‍ അഞ്ച് വരെയുള്ള ലിസ്റ്റില്‍ ഉള്ളത്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago