‘ഒടുവില്‍ ഞങ്ങളും അങ്ങനെ ചെയ്യാന്‍ പോകുന്നു’ അഭയയ്ക്ക് പിന്നാലെ വീഡിയോയുമായി ഗോപി സുന്ദറും അമൃതയും

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോകള്‍ എല്ലാംതന്നെ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. വണ്‍മിനുട്ട് മ്യൂസിക്കുമായി ഗായകരെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. പലരും ഇതുവരെ കാണാത്ത രൂപഭാവങ്ങിളിലാണ് എത്തുന്നത്. അഭയ ഹിരണ്‍മയിയായിരുന്നു ആദ്യം വണ്‍മിനുട്ട് വീഡിയോയുമായെത്തിയത്. തന്റെ വീഡിയോ ഏറ്റെടുത്ത എല്ലാവര്‍ക്കും സ്നേഹവും നന്ദിയും അറിയിച്ചും ഗായിക രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അഭയയ്ക്ക് പിന്നാലെഗോപി സുന്ദറും അമൃത സുരേഷും വണ്‍മിനുട്ട് വീഡിയോയുമായെത്തുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇരുവരും ഇതേക്കുറിച്ച് അറിയിച്ചിട്ടുള്ളത്.

ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഇരുവരും നേരിടുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമാട്ടുള്ള ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദറും അമൃതയും പ്രണയത്തിലാകുന്നത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. പക്ഷെ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പുതിയ ഫോട്ടോകളും വീഡിയോകളുമായി എത്താറുണ്ട്. ഇപ്പോഴിതാ വണ്‍ മിനുട്ട് വീഡിയോയുമായി എത്തുകയാണ് ഇരുവരും.

‘എന്റെ വണ്‍മിനുട്ട് മ്യൂസിക് റിലീസ് ചെയ്യാന്‍ പോവുകയാണ്. എന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഓഗസ്റ്റ് ഒന്നിനാണ് വീഡിയോ റിലീസ് ചെയ്യുന്നത്’. എന്നായിരുന്നു ഗോപി സുന്ദര്‍ അറിയിച്ചത്. കാത്തിരിക്കുകയാണ്, ഇനീം കാത്തിരിക്കാന്‍ വയ്യ തുടങ്ങിയ കമന്റുകള്‍ ഈ വീഡിയോയ്ക്ക് എത്തുന്നുണ്ട്. ഒപ്പം തന്നെ ആര്‍ക്ക് വേണം, വല്യ എക്സൈറ്റ്മെന്റൊന്നുമില്ല തുടങ്ങിയ പ്രതികരണങ്ങളുമുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ഇരുവര്‍ക്കും നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇപ്പോ എല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ വണ്‍മിനുട്ട് വീഡിയോ കണ്ട് ത്രില്ലടിച്ചിരിക്കുന്ന സമയമാണ്. എന്റേയും വണ്‍മിനുട്ട് വീഡിയോ വരികയാണ്, ഞാന്‍ ഭയങ്കര എകസ്റ്റൈഡാണ്, നിങ്ങളും അങ്ങനെ ആയിരിക്കുമെന്ന് കരുതുന്നു. ഓഗസ്റ്റ് ഒന്നിനാണ് വീഡിയോ വരുന്നതെന്നുമായിരുന്നു അമൃത പറഞ്ഞത്.

‘ഏത് പോസ്റ്റിട്ടാലും അതിന് താഴെ വിമര്‍ശനങ്ങളുണ്ടാവാറുണ്ട്. തുടക്കത്തിലൊക്കെ അത് ബാധിക്കാറുണ്ടായിരുന്നു. കമന്റുകള്‍ കണ്ട് സങ്കടം തോന്നാറുണ്ടായിരുന്നു. ഇപ്പോള്‍ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ കണ്ടില്ലെങ്കിലാണ് സമാധാനക്കേട്’ എന്നായിരുന്നു വിമര്‍ശനങ്ങളോട് അമൃതയുടെ പ്രതികരണം.

 

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago