ഒരു സിംഗിള്‍ ചെയ്യാന്‍ തീരുമാനിച്ചെന്ന് ഗോപിസുന്ദര്‍!! ഇത് നമ്മുടെ ‘കന്നിച്ചാമി’ പാട്ട് അല്ലേ എന്ന് കമന്റുകള്‍!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഞങ്ങള്‍ തയ്യാറാക്കിയ പുതിയ മ്യൂസിക് കംപോസിംഗ് എന്ന് കുറിച്ചാണ് പുതിയ പോസ്റ്റ് ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരിക്കുന്നത്. ഒരു പാട്ടിന് വേണ്ടിയുള്ള കംപോസിഷന്‍ നടത്തുകയാണ് ഇരുവരും ചേര്‍ന്ന് വീഡിയോയിലൂടെ.. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം തുറന്ന് പറഞ്ഞതോടെ താരങ്ങള്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

മുറിയില്‍ തന്നെ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റുഡിയോയില്‍ ഇരുന്നാണ് ഇരുവരും ചേര്‍ന്ന് പുതിയ പാട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഹായ് പ്രിയമുള്ളവരെ.. ഞങ്ങള്‍ ചെറിയ ഒരു പാട്ട്.. ചെറിയ സിംഗിള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒരു ചെറിയ തട്ടിക്കൂട്ട് ട്യൂണ്‍ ഒക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്… എന്ന് പറഞ്ഞാണ് ഗോപി സുന്ദര്‍ പാടി തുടങ്ങുന്നത്.. പിന്നീട് അമൃതയും ഈ ട്യൂണ്‍ ഏറ്റ് പാടുന്നുണ്ട്. പ്രിയപ്പെട്ടവരുടെ പാട്ടിനായി കാത്തിരിക്കുന്നു എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഈ ട്യൂണ്‍ കോപ്പിയടി ആണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരും കുറച്ചല്ല.

ബോയ്‌സ് എന്ന തമിഴ് സിനിമയിലെ കന്നിച്ചാമി എന്ന് തുടങ്ങുന്ന പാട്ടാണ് ഇതെന്നാണ് ഗോപിസുന്ദറും അമൃതയും പങ്കുവെച്ച വീഡിയോയ്ക്ക് അടിയിലായി വരുന്ന ഭൂരിഭാഗം കമന്റുകളും. ചിലര്‍ നിങ്ങള്‍ക്കുള്ള ഗാനത്തിന്റെ വരികള്‍ ഇതാ എന്ന് പറഞ്ഞ്..കന്നിച്ചാമി പുതുസാ മലയേറും നാളപ്പാ.. എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളും കമന്റുകളായി കുറിച്ചിട്ടുണ്ട്.

അതേസമയം, സംഗീത ലോകത്തേക്കും ജീവിതത്തിലേക്കും ഒരുമിച്ച് കൈ കോര്‍ത്ത ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആരാധകര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അമൃതയുടെ പാട്ടിന് ചെണ്ടയില്‍ താളം പിടിച്ച് എത്തിയ ഗോപി സുന്ദറിന്റെ പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.

Sreekumar

Recent Posts

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

27 mins ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

2 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

4 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

5 hours ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

5 hours ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

7 hours ago