വെല്‍ ഡണ്‍!!! അമൃതയെ കുറിച്ച് അഭിമാനത്തോടെ ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരങ്ങളാണ്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചു തന്നെയാണോ എന്നാണ് ഗോസിപ്പുകള്‍ നിറയുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്തതോടെയാണ് വേര്‍പിരിഞ്ഞെന്ന് ഗോസിപ്പുകള്‍ നിറയാന്‍ തുടങ്ങിയത്.

പിന്നീടും അവര്‍ വീണ്ടും പ്രൊഫൈലുകള്‍ ഫോളോ ചെയ്തതും, രണ്ടുപേരും കൂടിയുള്ള ഒരു ഫോട്ടോ ഗോപി പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ തത്കാലം ആശ്വാസമായിരുന്നു ആരാധകര്‍ക്ക്.

ഇപ്പോഴിതാ അമൃതയെ കുറിച്ച് അഭിമാനം കൊള്ളുകയാണ് ഗോപി. തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദര്‍ അക്കാര്യം പറഞ്ഞത്. തനിക്കും കുടുംബത്തിനുമെതിരെ വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെയും വ്യക്തിയധിക്ഷേപം നടത്തിയ ദയ അശ്വതിയ്‌ക്കെതിരെയും അമൃത പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ് അമൃതയെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് ഗോപി സുന്ദര്‍ പങ്കുവച്ചത്.

‘പിന്നല്ല, വെല്‍ ഡണ്‍’ എന്ന് പറഞ്ഞ് അമൃതയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഗോപി പിന്തുണയറിയിച്ചത്. ഒപ്പം വ്യാജ റിപോര്‍ട്ടുകള്‍ വരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് താക്കീതും നല്‍കുന്നുണ്ട് ഗോപി. അടുത്ത പടി ഉടനെ ഉണ്ടാകും എന്നും ഗോപി വ്യക്തമാക്കുന്നു. ആദ്യമായി തന്റെ കമന്റ് ബോക്‌സ് കാലിയായിരിക്കുന്നെന്നും ഗോപി സുന്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗോപിയും പ്രിയാ നായര്‍ എന്ന യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലായികുന്നു. ഗോപി സുന്ദര്‍ ഇപ്പോള്‍ പ്രിയയുമായി ഡേറ്റിങിലാണോ എന്നെല്ലാം വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ‘ഇതെന്റെ ജീവിതമാണ്’ എന്നാണ് വിമര്‍ശകരോട് ഗോപി പറഞ്ഞത്. ഈ വിഷയത്തിലൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷമാണ് ഗോപിയും അമൃതയും പ്രണയം പരസ്യമാക്കി ജീവിതത്തില്‍ ഒന്നിച്ചത്. ഒരു വര്‍ഷം തികഞ്ഞതിന്റെയും ആഘോഷം നടത്തിയിരുന്നു. എന്നാല്‍ ശേഷമാണ് ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും ഇരുവരും പങ്കിടാറില്ല. രണ്ടുപേരും അവരുടെ കരിയറില്‍ തിരക്കുകളിലാണ്. അമൃത ഇപ്പോള്‍ പാട്ടിന് ഒപ്പം നാടകത്തിലും പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago