‘ലുക്ക് എത്ര മാറിയാലും നിങ്ങള്‍ ഹോട്ടാണ്’ ; പുതിയ ചിത്രവുമായി ഗോപി സുന്ദർ

ഗോസിപ്പുകാര്‍ വിടാതെ പിന്തുടരുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ കാണുന്നത് ഗോപി സുന്ദറിനെ പരിഹസിച്ചു കൊണ്ടുള്ള കമെന്റുകൾ ഒക്കെയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അതിവേഗമാണ് വൈറലായി മാറുന്നത്. താരത്തെ പിന്തുണച്ചെത്തുന്നവരുടെ കമെന്റുകൾ പോലെതന്നെ നിരവധി പരിഹാസ കമെന്റുകളും ഈ ചിത്രങ്ങൾക്ക് കീഴിൽ വരാറുണ്ട്. തന്റെ പോസ്റ്റിന് താഴെ മോശം കമന്റിടുന്നവര്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയും ഗോപി സുന്ദർ കൊടുക്കാറുണ്ട്. എന്നാല്‍ തന്റെ ലുക്ക് അടക്കം മാറ്റിയതിനെ കുറിച്ചാണ് ഗോപി സുന്ദര്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. ഇത്രയും നാള്‍ കണ്ടിരുന്നതിനെക്കാളും വലിയൊരു മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം. ഇതിന് താഴെയും നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. മഞ്ഞ നിറമുള്ള ഷര്‍ട്ട് ധരിച്ച് കാറിനുള്ളില്‍ ഇരിക്കുന്നൊരു ഫോട്ടോയാണ് ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്.

മീശയും താടിയുമൊക്കെ വടിച്ച് കളഞ്ഞിരിക്കുകയാണ് താരം. ‘എന്റെ പുതിയ ലുക്ക്’, എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇതോടെ രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. ലുക്ക് എത്ര മാറിയാലും നിങ്ങള്‍ ഹോട്ടാണെന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. നടന്‍ ടൊവിനോ തോമസുമായി എന്തെങ്കിലും ബന്ധമുണ്ടോ? പുതിയ ലുക്കില്‍ ടൊവിനോയുമായി നല്ല സാമ്യം തോന്നുന്നുണ്ടെന്നാണ് മറ്റൊരാള്‍ പറയുന്നത്. ആളുകള്‍ക്ക് എന്തും പറയാം, നിങ്ങള്‍ നിങ്ങളുടെ ജീവിതം ആസ്വദിച്ചോളാനും ആരാധകര്‍ പറയുന്നു. ഗോപി സുന്ദര്‍ ‘താടി വെച്ചാല്‍ ചാര്‍ലിയും കുറ്റി താടി ആണേല്‍ ബിഗ് ബിയും, ഷേവ് ചെയ്താല്‍ എബിസിഡി, മുഖം മൂടിയാല്‍ അന്‍വര്‍, ബുള്‍ഗാന്‍ വെച്ചാല്‍ സാഗര്‍ ഏലിയാസ് ജാക്കി, മ്യൂസിക്കില്‍ ആണേല്‍ ആള് ഉസ്താദ് ഹോട്ടലും’, ആണെന്നാണ് ഒരാളുടെ കമന്റ്. അതേ സമയം തെലുങ്കില്‍ മാത്രം ഫോക്കസ് ചെയ്യാതെ മലയാളത്തിലും കുറേ മൂവീസ് ചെയ്യാന്‍ പറയുന്നവരുമുണ്ട്. നല്ല വൈബ് ഉള്ള പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറും ഒക്കെ ഗോപി ചേട്ടന്റെ കൈയ്യില്‍ നിന്ന് ഇനിയും വരാനുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. എന്നാല്‍ താരത്തിനെതിരെ വളരെ മോശമായ കമന്റുകള്‍ ഇടുന്നവരുമുണ്ട്.


ഗായിക അമൃത സുരേഷിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത് മുതലാണ് ഗോപി സുന്ദര്‍ വിമര്‍ശനങ്ങള്‍ നേരിടാന്‍ തുടങ്ങിയത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രണയത്തിലാണെന്ന് ആദ്യം വെളിപ്പെടുത്തുന്നത്. പിന്നീട് ആല്‍ബം എടുക്കുകയും സംഗീത പരിപാടികള്‍ ഒന്നിച്ച് നടത്തുകയുമൊക്കെ ചെയ്ത് കരിയറില്‍ സജീവമായി വരികയായിരുന്നു. ഇതിനിടയില്‍ കുറച്ച് നാളുകളായി താരങ്ങളുടെ ഫോട്ടോ പോലും പുറത്ത് വരാതെയായി. ഇതോടെ പലതരത്തിലുള്ള കഥകള്‍ പുറത്ത് വന്നു. അമൃതയും ഗോപി സുന്ദറും പിണങ്ങിയെന്നും പിരിഞ്ഞെന്നുമൊക്കെയായി കഥകള്‍. ഇതിനിടയില്‍ യുവഗായികമാരുടെ കൂടെയുള്ള ഫോട്ടോസ് ഗോപി പങ്കുവെച്ചു. അതോടെ താരം പുതിയ ബന്ധത്തിലേക്ക് പോയെന്നും അമൃതയെ ഉപേക്ഷിച്ചെന്നും കഥകളിറങ്ങി. അന്ന് മുതലാണ് ഗോപി സുന്ദറിന്റെ പേജില്‍ വരുന്നതൊക്കെ തരംഗമായി തുടങ്ങിയത്. എന്നാല്‍ ആരെയും ചതിച്ചിട്ടില്ലെന്നും ഇതെന്റെ ജീവിതമാണെന്നും ഇഷ്ടമുള്ളത് പോലെ ജീവിക്കുമെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. പ്രതീക്ഷകള്‍ ഉള്ള ലോകത്ത് പൊരുത്തപ്പെടാനോ ക്രമീകരിക്കാനോ ഒന്നും എന്റെ മനസ് സമ്മതിക്കില്ല. എന്റെ മനസും ഹൃദയവും പറയുന്ന വഴിയിലൂടെയാണ് താന്‍ പോകുന്നത്. എന്റെ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ ഒരുക്കമല്ലെന്നും ഇതെന്റെ ജീവിതമാണെന്നും എന്റെ നീതി ഇങ്ങനെയാണെന്നുമാണ് ഗോപി സുന്ദര്‍ പറയുന്നത്.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago