കമന്‍റ് ബോക്സ് ഓഫ്, ഗോപിസുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹൃത്ത്; ‘ഏഴ് വർഷങ്ങൾ’ എന്ന് ക്യാപ്ഷൻ

Follow Us :

സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹൃത്ത്. ഗായികയും നർത്തകിയുമായ അദ്വൈത പത്മകുമാറിനൊപ്പമുള്ള ഗോപി സുന്ദറിന്‍റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘ഏഴ് വർഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് അത്വൈദ ഈ ചിത്രം പോസ്റ്റ് ചെയ്തത്. തായ്‌ലൻഡ് യാത്രക്കിടെ പകര്‍ത്തിയ ചിത്രമാണിത്.

റ്റുഗെതർനെസ്, ഹാപ്പിനെസ്, മോർ ടു ഗോ എന്നീ ഹാഷ്ടാഗുകളാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗോപിയെ ടാഗ് ചെയ്തുകൊണ്ട് യാത്രാ ചിത്രങ്ങൾ നേരത്തെയും അദ്വൈതയും പങ്കുവെച്ചിരുന്നു. പെൺസുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രം നേരത്തെ ഗോപി പോസ്റ്റ് ചെയ്തിരുന്നു. അദ്വൈത പത്മകുമാറും ഈ ചിത്രത്തിലുണ്ട്.

‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’എന്ന് കുറിച്ച് കൊണ്ടാണ് ഈ ചിത്രം പങ്കുവെച്ചത്. അതേസമയം, ഗോപി സുന്ദറിന് ജന്മദിനത്തിലെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഗോപിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നടിയും മോഡലുമായ അഞ്ജന മോഹൻ ആശംസകൾ നേർന്നത്. ഗിഫ്റ്റ് ഹാംപറുമായാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ ഗോപി സുന്ദറിന് ആശംസകൾ നേർന്നത്.

ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം താര സമ്മാനമായി നൽകുകയായിരുന്നു. അതിൽ ‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’ എന്നാണ് കുറിച്ചിരിക്കുന്നത്. കൂടാതെ ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു ആശംസകൾ അറിയിച്ചു.