അവരെ കാണാനോ കൂടെ ഇരിക്കാനോ നിങ്ങള്‍ക്ക് തോന്നുന്നില്ലേ, അവര്‍ക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവുമെന്ന് ആരാധകന്‍!!! മറുപടി നല്‍കി ഗോപി സുന്ദര്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിതമാണ് സോഷ്യല്‍ ലോകത്തെ വൈറല്‍ വിഷയം. ആദ്യ ഭാര്യ പ്രിയയെയും മക്കളെയും ഉപേക്ഷിച്ചാണ് ഗായിക അഭയ ഹിരണ്‍മയിയെ ജീവിതപങ്കാളിയാക്കിയത്. ശേഷം ഇപ്പോള്‍ അമൃത സുരേഷിനൊപ്പമാണ് ഗോപി സുന്ദറിന്റെ ജീവിതം.

പ്രിയയുമായി നിയമപരമായി വേര്‍പിരിയാതെയാണ് അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. പിന്നീടാണ് ഗായിക അമൃതയെ വിവാഹം കഴിച്ചിരിക്കുന്നത്.

അമൃതയുമായി ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. അധികവും ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ങളായിരുന്നു. അതിലെല്ലാം പോസിറ്റീവും നെഗറ്റീവും നിറയുന്ന കമന്റുകളാണ് ലഭിച്ചിരുന്നത്.

ഇരുവരും കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തി ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ വന്ന കമന്റിന്
ഗോപി സുന്ദര്‍ കൊടുത്ത മറുപടിയാണ് സോഷ്യലിടത്ത് വൈറല്‍ ആവുന്നത്.

ചിത്രത്തിന് താഴെയായി, അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്.

‘എന്റെ മകന്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവന്‍ സുഖമായി ഇരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു’ ഗോപി സുന്ദറിന്റെ മറുപടി.

മറ്റൊരാളുടെ കമന്റ് ഇതായിരുന്നു, ‘കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങള്‍ അഭിമുഖത്തില്‍ പറയുന്നത് കേട്ടു. നിങ്ങള്‍ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ചു. അവരെ കാണാനോ അവരുടെ കൂടെ ഇരിക്കാനോ നിങ്ങള്‍ക്ക് തോന്നുന്നില്ലേ, അവര്‍ക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും. അവര്‍ നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ അവരുടെ വേദന മനസിലാക്കുന്നുണ്ടോയെന്നായിരുന്നു’.

ഇതിന് മറുപടിയായി ഗോപി സുന്ദര്‍ പറഞ്ഞതിങ്ങനെ, ‘അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു’ ഗോപി സുന്ദറിന്റെ മറുപടി.

Anu