ഗോപി സുന്ദറിന്റെ നെഞ്ചോട് ചേര്‍ന്ന് അമൃത സുരേഷ്. കണ്ണും കണ്ണും പ്രണയം ചൊല്ലുന്ന സെല്‍ഫിയുമായി താരദമ്പതികള്‍. ഒഫീഷ്യലായി ഇരുവരും ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഒന്നിച്ചുള്ള സെല്‍ഫികള്‍ പങ്കുവച്ചാണ് ഇരുവരും പ്രണയവും ജീവിതവും തുറന്നുപറയുന്നത്. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരുടെയും പുതിയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഇരുവരുടെയും പുതിയ പ്രണയാര്‍ദ്ര ചിത്രമാണ് വൈറലാകുന്നത്.
‘wind’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ ആണ് കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ചത്. ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രണ്ടുപേരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുന്ന മനോഹരമായ സെല്‍ഫിയാണ്.
ചിത്രത്തിന് അമൃതയുടെ അനുജത്തിയും ഗായികയുമായി അഭിരാമി സുരേഷും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങള്‍ മമ്മൂട്ടിയുടെ ജനുസ് ആണല്ലോ, ഗ്ലാമര്‍ ഇച്ചിരി കൂടുന്നുണ്ട്’ എന്നാണ് ഒരു ആരാധകന് കമന്റ് കുറിച്ചിരിക്കുന്നത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ് അമൃതയാണ് പ്രണയചിത്രം പങ്കുവച്ചിരുന്നത്. പിന്നാലെ ഗുരുവായൂരിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ സിന്ദൂരം അണിഞ്ഞുള്ള അമൃതയുടെ ചിത്രവും പുറത്തുവന്നിരുന്നു.
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…