‘ഒരാഴ്ച തികയും മുന്നേ ഗോപി സുന്ദറിന്റെ രണ്ടാമത്തെ പെണ്ണും’ ; വൈറൽ ചിത്രം

മലയാളികൾക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപി സുന്ദർ ഇപ്പോൾ ഉള്ളത്. ഇപ്പോഴിതാ സദാചാരവാദികളുടെ ശല്യം കുറയ്ക്കാനായി കമന്റ് ബോക്സ് പൂട്ടിയിടാൻ തീരുമാനിച്ചിരിക്കുകയാണ് ഗോപി സുന്ദർ. കമന്റ് ബോക്സ് ഓഫാക്കി ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഗ്രീനി ഡേ എന്ന ക്യാപ്‌ഷനോടെ ആദ്യം സ്റ്റോറിയയാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത്. പിന്നീട് തങ്കപ്പൻ ലവ് എന്ന ക്യാപ്ഷൻ നൽകി പോസ്റ്റായി മറ്റൊരു ചിത്രവും പങ്കുവെച്ചു. ആളെ ടാഗ് ചെയ്യാതെ ആയിരുന്നു ആദ്യം പോസ്റ്റ് പങ്കുവെച്ചത്. പിന്നീട് ആളെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്വൈത പദ്മകുമാർ എന്ന പാട്ടുകാരിയും നർത്തകിയും ഒക്കെയായ പെൺകുട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദര പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കീഴിൽ കമന്റ് ചെയ്യാൻ അവസരം ഇല്ലെങ്കിലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദർ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ തങ്ങളുടെ സദാചര ആക്രമണവുമായി ഈ ചിത്രത്തിന് കീഴിൽ  എത്തും. ട്രോളുകളും, പരിഹാസങ്ങളുമാൽ കമന്റ് ബോക്സ് നിറയും.

അടുത്തിടെ മയോനി എന്ന ഇൻസ്റ്റാഗ്രാം യൂസർ നെയ്മിൽ ഉള്ള പ്രിയ നായർ എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിനും ആ പെൺകുട്ടിക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണം അതിരൂക്ഷമായിരുന്നു.  നേരത്തെ കമന്റ് ബോക്സ് ഓഫാക്കിയിടുന്ന പതിവില്ലാതിരുന്ന ആളാണ് ഗോപി സുന്ദർ. സദാചാരവാദികൾക്കും വിമർശകർക്കും കമന്റിലൂടെ തന്നെ ചുട്ടമറുപടി നൽകുകയും ചെയ്തിരുന്നു. അടുത്തിടെ തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചയാൾ എന്ന് പറഞ്ഞ്, ഗോപിക്കൊപ്പമുള്ള ഒരു ചിത്രം പ്രിയ നായർ പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. കമന്റ്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടായിരുന്നു പ്രിയയുടെ പോസ്റ്റ്. ചിത്രത്തിന് താഴെ കമന്റിടാൻ കഴിയാതെ വന്നതോടെ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റുകളിലേക്ക് വന്നായിരുന്നു വിമർശകരുടെ കമന്റുകൾ. അതേസമയം തന്നെ നിരവധി ഹിറ്റ്‌ ഗാനങ്ങളാണ് ഗോപി സുന്ദർ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സംഗീതം ഒരുക്കിയിട്ടുള്ള ഗോപി സുന്ദർ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ, ഗായകൻ എന്നതിനുപരി സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായും ജനശ്രദ്ധ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും സജീവമാണ് ഗോപി സുന്ദർ. അതേ സമയം സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല ഗോപി സുന്ദറിന് മിക്കപ്പോഴും ലഭിക്കാറുള്ളത്. നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് അദ്ദേഹം. ഗോപി സുന്ദറിന്റെ വ്യക്തിജീവിതവും ദാമ്പത്യവുമെല്ലാം എന്നും സോഷ്യല്‍ മീഡിയയുടെ വിചാരണയ്ക്ക് വിധിക്കപ്പെടാറുണ്ട്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ജീവിതവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയതാണ്.  അതേ സമയം ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന അഭ്യൂഹങ്ങൾക്ക് തൊട്ടു പിന്നാലെയാണ് ഗോപി സുന്ദറിന്റെയും പ്രിയയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയത്. ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ പ്രചാരണം. ഇതാണ് വിമർശനങ്ങളുടെ കാഠിന്യം കൂട്ടിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഗോപി സുന്ദർ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് അഭയ ഹിരണ്മയിയുമായി പ്രണയത്തിലായത്. അഭയയുമായി ഏകദേശം പത്തുവർഷക്കാലം ലിവിങ് ടുഗെതറിൽ ആയിരുന്ന ഗോപി സുന്ദർ കഴിഞ്ഞ വർഷമാണ് അമൃതയുമായി പ്രണയത്തിലായത്. എന്നാൽ ഒരു വർഷം മാത്രമാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായിരുന്നത്. പിരിഞ്ഞതായി ഇരുവരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഇരുവരെയും ഒന്നിച്ചു കാണാറില്ല.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago