ആങ്കറായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്നാണ് ആരാധകലോകം താരത്തിനെ വിളിയ്ക്കുന്നത്. മിനിസ്ക്രീനിലെ ഏറെ ആരാധകരുള്ള നടിയാണ് ഗോപിക അനില്‍. അടുത്തിടെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന സന്തോഷം അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം. വളരെ സര്‍പ്രൈസായിട്ടാണ് താരങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ചത്.
ജനുവരി 28നാണ് ആരാധക ലോകം കാത്തിരിക്കുന്ന ആ താരവിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ഗോപികയുടെ ബ്രൈഡ് ടു ബി ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ബ്രൈഡ് ടു ബി ആഘോഷം നടന്നത്.
ഗോപികയുടെ അനിയത്തിയും നടിയുമായ കീര്‍ത്തന അനിലാണ് ഗോപികയുടെ ബ്രൈഡ് ടു ബി ചിത്രങ്ങള്‍ പങ്കുവച്ചത്. കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ചടങ്ങ് ആഘോഷിച്ചത്. സില്‍വര്‍ നിറത്തിലുള്ള ബോഡി കോണ്‍ ഷിമറി ഡ്രസ്സിലാണ് നവവധുവായി ഗോപിക എത്തിയത്.
‘മൈ ഗേള്‍…എക്കാലത്തെയും സുന്ദരിയായ വധു..കൗണ്ട്ഡൗണ്‍ ഔദ്യോഗികമായി’ എന്നു പറഞ്ഞാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങള്‍ പങ്കിട്ട് കീര്‍ത്തന അനില്‍ പങ്കിട്ടത്. നിരവധി പേരാണ് ഗോപികയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…