ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ കോമണര്‍ മത്സരാര്‍ഥിയായെത്തി ശ്രദ്ധേയയാണ്
ഗോപിക ഗോപി. അഞ്ചാം സീസണിലാണ് ഷോയിലേക്ക് ആദ്യമായി സാധാരണക്കാരെയും പരിഗണിച്ചത്. അത്തരത്തില്‍ ലക്ഷക്കണക്കിന് പേരില്‍ നിന്നും ആ ഭാഗ്യം ലഭിച്ചത് ഗോപികയ്ക്കായിരുന്നു. 22 ദിവസങ്ങളോളം ഷോയില്‍ ശക്തമായി മത്സരം കാഴ്ച വച്ച ശേഷമാണ് ഗോപിക പുറത്തായത്.
ഏറെ ആരാധകരെ സ്വന്തമാക്കാന്‍ ഗോപികയ്ക്കായിരുന്നു. സിംഗിള്‍ മദറായിരുന്നു ഗോപിക. ചെറിയ പ്രായത്തില്‍ വിവാഹവും വിവാഹമോചനവും നേടി. വളരെ ബുദ്ധിമുട്ടേറിയ ജീവിത കഥയെല്ലാം ഷോയില്‍ താരം പങ്കുവച്ചിരുന്നു. അടുത്തിടെയാണ് താരം വീണ്ടും വിവാഹിതയായി സന്തോഷം പങ്കുവച്ചിരുന്നത്. ഒപ്പം തന്നെ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുകയാണെന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ താന്‍ വീണ്ടും അമ്മയായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗോപിക. രണ്ടാമതും ആണ്‍കുഞ്ഞാണ് താരത്തിന് പിറന്നത്. കുഞ്ഞിന്റെ ചിത്രവും ഗോപിക പങ്കുവച്ചിട്ടുണ്ട്.
അമ്പുവിന് ശേഷം തനിക്ക് വീണ്ടും ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു എന്ന് താരം പറയുന്നു.
കുഞ്ഞിന്റെ മുഖം കാണിക്കാതെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ’ എന്നാണ് താരം ക്യാപ്ഷന്‍ കുറിച്ചത്. ആരാധകര്‍ താരത്തിന് ആശംസകള്‍ നേരുന്നുണ്ട്.
എന്റെ കൊച്ച് കുടുംബമെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവിനും മകനുമൊപ്പമുള്ള ഫോട്ടോ ഗോപിക പുറത്ത് വിട്ടത്. നിറവയറിലുള്ള ചിത്രം കൂടി പങ്കുവെച്ചതോടെയാണ് ഗോപിക വീണ്ടും ഗര്‍ഭിണിയാണെന്നും വിവാഹം കഴിഞ്ഞുവെന്നും ആരാധകലോകം അറിയുന്നത്. ഷമീര്‍ എന്നാണ് ഗോപികയുടെ ഭര്‍ത്താവിന്റെ പേര്. എന്നാല്‍ വിവാഹം എപ്പോഴായിരുന്നെന്നോ ഭര്‍ത്താവിനെ കുറിച്ചോ ഒന്നും ഗോപിക പങ്കുവച്ചിട്ടില്ല.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…