ആര്.ജെ മാത്തുകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്ന ചിത്രമായിരുന്നു ആസിഫ് അലിയെ നായകനാക്കി എടുത്ത കുഞ്ഞെല്‍ദോ എന്ന സിനിമ. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടുന്നത്. തന്റെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മാത്തുക്കുട്ടി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ താരം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ നായികയായത്. താനും ചിത്രത്തിലെ നായികാ കഥാപാത്രം നിവേദിതയുമായി യാതൊരു സാമ്യവുമില്ല എന്നാണ് സംവിധായകന് മാത്തുക്കുട്ടി തന്നോട് പറഞ്ഞിരുന്നത് എന്നാണ് ഗോപിക ഒരു അഭിമുഖത്തില്‍ പറയുന്നത്.
മാത്രമല്ല താരം സിദ്ദിഖ്, ആസിഫ് അലി, എന്നിവരുടെ അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാവുകയാണ്. ഒരുപാട് നന്നായി അഭിനയിക്കുന്നവരുടെ ഒപ്പം നിന്നാല്‍ നമ്മള് അഭിനയം പഠിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് മനസിലായി എന്നാണ് താരം പറയുന്നത്. എതിരെ നില്ക്കുന്നവര് വളെര നാച്ചുറലായി അഭിനയിക്കുമ്പോള്‍ താനും അറിയാതെ സ്പോട്ടില്‍ ഡയലോഗുകളും റിയാക്ഷനുകളും കൊടുത്ത് പോയിട്ടുണ്ട് എന്ന് ഗോപിക പറയുന്നു.
ആസിഫ് ഇക്ക കുഞ്ഞെല്‍ദോ ആയിട്ടുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. താനൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. എങ്ങനെ കഥാപാത്രമാകുമെന്നത് ഒരു പുതുമുഖമെന്ന നിലയ്ക്ക് തനിക്ക് ധാരണയില്ലായിരുന്നു എന്നാണ് ഗോപിക പറയുന്നത്. അവരില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…