കല്യാണം വേണ്ട എന്ന ചിന്തയിൽ ആയിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്

മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള താരമാണ് ഗൗരി കൃഷ്ണൻ. വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അണിയത്ത് എന്ന പരമ്പരയിൽ കൂടിയാണ് ഗൗരി അഭിനയത്തിലേക്ക് എത്തിയത് എങ്കിലും ഏഷ്യാനെറ്റിൽ സംപ്രകാശനം ചെയ്ത പൗര്ണമിത്തിങ്കൽ എന്ന പരമ്പരയിൽ കൂടിയാണ് ഗൗരി നിരവധി ആരാധകരെ സ്വന്തമാക്കിയത്. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ തന്റെ അഭിനയത്തിൽ കൂടി താരത്തിന് കഴിഞ്ഞു. കഴിഞ്ഞ വർഷമാണ് താരം വിവാഹിത ആയത്. വിവാഹത്തോടെ ഇപ്പോൾ പരമ്പരകളിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. സീരിയൽ സംവിധായകൻ മനോജ് പേയാടിനെ ആണ് ഗൗരി വിവാഹം കഴിച്ചത്.

ന്നാൽ ഇപ്പോഴിതാ വിവാഹത്തിന് മുൻപ് ഒരു പരുപാടിയിൽ വെച്ച് ഗൗരി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പുള്ളി ആണ് തന്നെ ഇങ്ങോട്ട് വന്നു പ്രപ്പോസ് ചെയ്തത്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. കാരണം ആരുടേയും കീഴിൽ അനുസരിച്ച് കഴിയുന്നത് ഒന്നും എനിക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യം ആയിരുന്നു. പുള്ളി വന്നു എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ചില കണ്ടീഷൻസും പുള്ളിക്ക് മുന്നിൽ വെച്ചിരുന്നു. ഞങ്ങൾ വീട്ടിൽ രണ്ടു പെൺകുട്ടികൾ ആണ്. ഞങ്ങൾ വിവാഹം കഴിഞ്ഞു പോയാൽ അച്ഛനും അമ്മയും വീട്ടിൽ തനിച്ച് ആകും. അത് എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.

വിവാഹം കഴിഞ്ഞാലും എനിക്ക് എന്റെ വീട്ടിൽ തുടരണമെന്ന് ഞാൻ പറഞ്ഞു. പതിനഞ്ച് ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാൽ അടുത്ത പതിനഞ്ച് ദിവസം എന്റെ വീട്ടിൽ നിൽക്കണം എന്നാണ് ഞാൻ പറഞ്ഞത്. സാധാരണ ആരും അത് അംഗീകരിച്ച് തരില്ല. എന്നാൽ അദ്ദേഹം അത്.സമ്മതിച്ചു. അത് കഴിഞ്ഞു ഞാൻ പറഞ്ഞത് വിവാഹം കഴിഞ്ഞിട്ട് വീട്ടിൽ ഇരിക്കാൻ തനിക്ക് പറ്റില്ല എന്നാണ്. തന്റെ കരിയർ ബ്രേക്ക് ആകരുത് എന്നും അഭിനയത്തിൽ തുടരുമെന്നുമാണ്. അതും അദ്ദേഹം സമ്മതിച്ചു. അങ്ങനെ വീട്ടിൽ പറയാൻ പറഞ്ഞു. വീട്ടിൽ അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. ജാതകങ്ങൾ തമ്മിൽ ചർച്ചയും ഉണ്ടായിരുന്നു. അങ്ങനെ ആണ് കാര്യങ്ങൾ പെട്ടന്ന് നടന്നത് എന്നുമാണ് ഗൗരി പറഞ്ഞത്.

Devika

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

3 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

3 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

3 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

3 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

5 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

5 hours ago