സച്ചിയേട്ടാ, ഇത് നിങ്ങള്‍ക്കുള്ളത്!! നിങ്ങളില്ലായിരുന്നുവെങ്കില്‍ ഈ കറുത്ത സുന്ദരി എന്റെ കൈകളിലെത്തില്ലായിരുന്നു- സന്തോഷം പങ്കുവച്ച് ഗൗരി നന്ദ

സച്ചിയേട്ടാ, ഇത് നിങ്ങള്‍ക്കുള്ള പുരസ്‌കാരമാണ്…67ാമത് ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് നടി ഗൗരി നന്ദ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗൗരി നന്ദ അവാര്‍ഡ് നേടിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. സച്ചി ഇല്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ലെന്നും ഗൗരി നന്ദ പറയുന്നു.

‘സ്വപ്നങ്ങളിലൊന്ന് സഫലമായ നിമിഷം. അവസാനം ഈ കറുത്ത സുന്ദരി എന്റെ കൈകളിലെത്തി. ഫിലിം ഫെയറിന് നന്ദി. സച്ചിയേട്ടാ, ഇത് നിങ്ങള്‍ക്കുള്ള പുരസ്‌കാരമാണ്. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാവുകയില്ലായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ മുഴുവന്‍ ടീമിനും നന്ദി. മികച്ച സഹനടിയായി കണ്ണമ്മയ്ക്കുള്ള പുരസ്‌കാരം’-എന്നാല്‍ സന്തോഷം പങ്കുവച്ച് ഗൗരി നന്ദ കുറിച്ചത്.

അയ്യപ്പനും കോശിയും ചിത്രത്തിലെ വളരെ ശ്രദ്ധ നേടിയ ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു കണ്ണമ്മ. മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം നാല് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയത്.

അയ്യപ്പനും കോശിയും സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ലഭിച്ചു. സിനിമയിലെ ‘അറിയാതറിയാതറിയാ നേരത്ത്…’ എന്ന ഗാനത്തിന് റഫീഖ് അഹമ്മദിന് മികച്ച വരികള്‍ എഴുതിയതിനുള്ള പുരസ്‌കാരവും ലഭിച്ചു.

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ലെ അഭിനയത്തിലൂടെ നിമിഷ സജയനാണ് മലയാളത്തിലെ മികച്ച നടിയായത്. മികച്ച സഹനടന്‍ ‘നായാട്ട്’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജും നേടി.

മികച്ച സംവിധായകന്‍ ‘തിങ്കളാഴ്ച നിശ്ചയം’ സംവിധാനം ചെയ്ത സെന്ന ഹെഗ്‌ഡെയാണ്. ‘സൂഫിയും സുജാത’യിലൂടെ എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുമായി.

‘വെള്ളം’ സിനിമയിലെ ‘ആകാശമായവളെ…’ എന്ന ഗാനം ആലപിച്ച ഷഹബാസ് അമനും മാലിക് സിനിമയിലെ ‘തീരമേ…’ എന്ന ഗാനത്തിലൂടെ കെഎസ് ചിത്രയും മികച്ച ഗായകര്‍ക്കുള്ള പുരസ്‌കാരങ്ങളും നേടി.

Anu

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

34 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago