‘വിനായകനെ ഡീൽ ചെയ്യാൻ എളുപ്പമല്ല’; നടനെ കുറിച്ച് ഗൗതം വാസുദേവ് മേനോൻ

നെൽസൺ- രജനി കൂട്ടുക്കെട്ടിലിറങ്ങിയ ‘ജയിലർ’ സിനിമയിലെ വർമ്മൻ എന്ന ഗംഭീര വില്ലൻ വേഷത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ  കയ്യടിനേടിയ വിനായകന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘ധ്രുവനച്ചത്തിരം’ ആണ്.  വിക്രമാന്  ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത് . ഗൗതം വാസുദേവ് മേനോനാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. നവംബര്‍ 24നാണ് റിലീസ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം വിനായകനാണ് പ്രധാന വില്ലനായി എത്തുന്നത്.  ചിത്രത്തില്‍ പ്രധാന റോള്‍ തന്നെയാണ് വിനായകന്‍ ചെയ്യുന്നത് എന്നാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ പുതിയ  അഭിമുഖത്തില്‍ പറയുന്നത്. കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള താരങ്ങളില്‍ ഒരാളാണ് വിനായകന്‍ എന്നാണ് ഗൗതം വാസുദേവ് മനോണ് പറയുന്നത് .  അതായത് താന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ സ്റ്റെല്‍, വസ്ത്രം, സംവിധായകൻ  എന്താണ് ആ കഥാപാത്രത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂഡ് എല്ലാം വിശദമായി തന്നെ അദ്ദേഹത്തിന് അറിയണം. വിനായകൻ തന്റെ  പെര്‍ഫോമന്‍സ് കൊണ്ട് തന്നെ     മറികടക്കുന്ന പ്രകടനം നടത്തുമോ എന്ന ആശങ്കയൊന്നും ഇല്ലാതെയാണ് വിക്രവും  സഹകരിച്ചത്. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് വിനായകന് മേയ്ക്കപ്പൊക്കെ ചെയ്ത് നല്‍കിയിട്ടുണ്ട് വിക്രമെന്നും  അവർ വളരെ കൂൾ ആയിരുന്നു എന്നും ഗൗതം മേനോൻ പറയുന്നു.

ആക്‌ഷൻ സീനിൽ, അത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്ന് അവർ രണ്ടു പേരും ചർച്ച ചെയ്താണ് അഭിനയിച്ചത് എന്നും ഗൗതം മേനോൻ പറയുന്നുണ്ട്.    മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധമാണ് വിനായകന്‍  ഈ ചിത്രത്തിലെന്നും  . അദ്ദേഹത്തിന്‍റെ സംഭാഷണവും സ്വാഗും സ്റ്റെലും എല്ലാം  വ്യത്യസ്തമായിരിക്കും എന്നും ഗൗത മേനോനോൻ വ്യക്തമാക്കി . നടിയും അവതാരകയുമായ  ദിവ്യ ദര്‍ശിനിയാണ് വിനായകനെ ഇതിലെ വില്ലന്‍ റോളില്‍ പരിഗണിക്കാന്‍ തന്നോട്  നിര്‍ദേശിച്ചത് എന്നും ഗൗതം  വാസുദേവ് പറഞ്ഞു .  ഷൂട്ടിംഗ് ആരംഭിച്ച സമയത്തും ചിത്രത്തില്നായി  വില്ലനെ തേടുകയായിരുന്നു. അപ്പോഴാണ്  ദിവ്യ ദര്ശിനി  വിളിച്ച് ആ സിനിമ കാണൂ എന്ന നിര്‍ദേശം നല്‍കിയത്.  വിനായകന്റെ  കരിയറിലെ തന്നെ ബെസ്റ്റ് റോളാണ് ഇത് എന്നും  അത് വിനായകന് അറിയുമോ എന്ന് തനിക്ക്അ റിയില്ല എന്നും അദ്ദേഹം കൂട്ടി ചേർത്ത് . വിനായകൻ  ഡബ്ബിംഗിന് വന്നിരുന്നു എന്നും എന്നാല്‍ തനിക്ക്  കാണാന്‍ പറ്റിയില്ല എന്നും   പക്ഷെ വിനയാന ഫോണില്‍ മെസേജ് അയച്ചുവെന്നും ഗൗതം മേനോൻപറഞ്ഞു.. താങ്കള്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ചിലപ്പോള്‍ മനസിലായി കാണില്ല, പക്ഷെ പടം ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും മനസിലാകുമെന്നാണ് ആ സന്ദേശത്തിൽ ഉണ്ടായിരുന്നത് . വളരെ സ്റ്റൈലിഷ് ​ഗെറ്റപ്പിലാണ് ധ്രുവനച്ചത്തിരത്തിൽ വിനായകൻ എത്താൻ പോകുന്നത്. വിനായകനെ ഇത്രയും സ്റ്റൈലിഷായി മറ്റൊരു സിനിമയിലും ആളുകളും കണ്ടിട്ടുണ്ടാകില്ലെന്നാണ് ​ഗൗതം മേനോൻ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടുന്നതും വിനായകനാണ്.

ധ്രുവനച്ചത്തിരത്തിലും പ്രതിനായകനായാണ് വിനായകൻ എത്തുന്നത്. വിനായകന്റെ ലുക്കും ആറ്റിറ്റ്യൂഡും നേരത്തെ തന്നെ ചർച്ചയായിരുന്നു. യഥാർത്ഥ ജീവിതത്തിൽ വിനായകന്റെ നിലപാടുകളോട് പലർക്കും എതിർപ്പുണ്ടെങ്കിലും സിനിമയിലെ പ്രകടത്തിന്റെ കാര്യത്തിൽ വിനയകൻ നൂറ്റൊന്ന് ശതമാനവും പ്രൊഫഷണലായിട്ടാണ് പെരുമാറാറുള്ളത്. 1995 മുതൽ സിനിമയിൽ സജീവമാണെങ്കിലും വളരെ കുറച്ച് നാളുകളെയായുള്ളു നായകവേഷവും മുഴുനീള വേഷങ്ങളും വിനായകന് ലഭിച്ച് തുടങ്ങിയിട്ട്. ജയിലറിന് ശേഷമുള്ള   വിനായകന്‍റെ ശക്തമായ വേഷമാണ് ധ്രുവ നച്ചത്തിരത്തിലേത്  എന്നാണ് സൂചന. ഇതിന് പുറമേ ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്.  വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജൈന്‍റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago