ഗോവര്‍ദ്ധന്‍ റിസര്‍ച്ച് ചെയ്ത കാര്യങ്ങള്‍ ശരിയാണ്; ‘എമ്പുരാന്‍’ ഫസ്റ്റ്‌ലുക്കിലെ രഹസ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് ഈമ്പുരാന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിറ്റിരുന്നത് . ഒരു  ഹോളിവുഡ് ടച്ച് കൊണ്ടുവന്ന പോസ്റ്റർ ആരാധകർ ഒന്നങ്കം ഏറ്റെടുത്തത് വളരെ വേ ഗത്തിൽ ആയിരുന്നു. എംപുരാൻ ഫസ്റ്റ്ലുക്കിൽ ഒരുപാട് രഹസ്യങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എന്നാലിപ്പോൾ  ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍ ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിന് മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന അബ്രാം ഖുറേഷിയാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. യുദ്ധസമാനമായ പശ്ചാത്തലം. ഈ സ്ഥലം  ഇറാഖോ അഫ്ഗാനിസ്ഥാനോ ആണെന്നാണ് തോന്നിപ്പിക്കുന്നത്.  ഈ പശ്ചാത്തലത്തെ കുറിച്ച് ലൂസിഫറില്‍ എത്തുന്ന ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം പരാമര്‍ശിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.  ‘‘ഇവൻ ആരാണെന്നോ എവിടെ നിന്നാണെന്നോ ആർക്കുമറിയില്ല. പണ്ട് ഇറാഖിലും അഫ്ഗാനിസ്ഥാനും പോസ്റ്റ് വാർ റി കൺസ്ട്രക്‌ഷൻ വർക്ക് അടങ്കലിൽ എടുത്ത് നടത്തിയിരുന്നുവെന്ന് എന്റെ ഡാർക് വെബ് റിസേർച്ചില്‍ നിന്നും അറിയാൻ സാധിച്ചു.’’–ഇതാണ്  ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഗോവര്ധന്റെ ആ  ഡയലോഗ്.ഇതു കടമെടുത്താൽ ഏതാണ് ഇതിനോട് സമാനമായ സംഭവങ്ങളാണ് എംപുരാൻ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പൃഥ്വിരാജ് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ഫാൻ തിയറികളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലൂസിഫറിന്റെ പ്രീക്വൽ ആയാകും എംപുരാൻ എത്തുന്നത്. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാനവേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനിലാകും പറഞ്ഞുപോകുന്നത്. ഇലുമാനിറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുൾ അഴിയുന്നതും ഈ ഭാഗത്തിലാകുമെന്ന് കേൾക്കുന്നു. ചിത്രത്തിന് ഇനിയൊരു തുടര്‍ഭാഗം കൂടി ഉണ്ടായേക്കും. ഹെലികോപ്റ്റർ, ട്രക്ക് അടക്കമുള്ള വമ്പൻ വാഹനങ്ങളും മറ്റും കൃത്രിമമായി നിർമിക്കുകയാണ് ചെയ്തിരിക്കുന്നത്. 2018 സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എംപുരാന്റെ കലാ സംവിധാനം നിർവഹിക്കുന്നത് . ആശീർവാദ് സിനിമാസും ലൈക പ്രൊഡക്‌ഷൻസുമാണ് നിർമാണം. ഉത്തരേന്ത്യയും തമിഴ്നാടും , യുകെ യു എസ , റഷ്യ  തുടങ്ങിയ ഇരിപ്പതോളം വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. കേരളത്തിൽ ഷൂട്ടിങ് ഉണ്ടെങ്കിൽ അത് കൊച്ചിയിലായിരിക്കുമെന്ന സൂചനകളും പുറത്തു വന്നിരുന്നു.  മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. അതെ സമയം ഈമ്പുരാന്റെ ഫാസ്റ്റ് ലോഗിന് പിന്നാലെ മമ്മൂട്ടി ചിത്രമായ ബസൂക്കയുടെ സെക്കന്റ് ലൂക്കും പുറത്തു വിട്ടിരുന്നു. ഈമ്പുരാന്റെ പോസ്റ്റർ ദീപാവലി ദിനത്തിന്റെ തലേന്നാണ് റിലീസ് ചെയ്തതെങ്കിൽ ബസൂക്കയുടേത് ദീപാവലി ദിനം വൈകിട്ടുമായിരുന്നു . മോഹന്‍ലാലും മമ്മൂട്ടിയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച പോസ്റ്ററുകള്‍ക്ക് ലഭിച്ച റിയാക്ഷന്‍ കൗതുകകരമാണ്. ഫേസ്ബുക്കിലും എക്സിലും എമ്പുരാന്‍ പോസ്റ്ററിനാണ് കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചതെങ്കില്‍ ഇന്‍സ്റ്റ​ഗ്രാമില്‍ കൂടുതല്‍ ലൈക്കുകള്‍ ബസൂക്കയ്ക്ക് ആണ്. ഫേസ്ബുക്കില്‍ എമ്പുരാന്‍ പോസ്റ്ററിന് 64 ,000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ബസൂക്കയ്ക്ക് ഇതുവരെ ലഭിച്ചത് 48 ,000 ലൈക്കുകളാണ്. ഇന്‍സ്റ്റ​ഗ്രാമില്‍ എമ്പുരാന് 4.20  ലക്ഷം ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഒരു ദിവസം കഴിഞ്ഞ് ഇറങ്ങിയ ബസൂക്ക സെക്കന്റ്  ലുക്കിന് ലഭിച്ചിരിക്കുന്നത് ഏഴു ലക്ഷത്തിനു മുകളിൽ ആണ് 1 ലക്ഷം ലൈക്കുകളാണ്. എമ്പുരാന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടേ ഉള്ളൂവെങ്കില്‍ ബസൂക്കയിലെ തന്‍റെ ഭാ​ഗങ്ങള്‍ മമ്മൂട്ടി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലൂസിഫറിന്‍റെ തിയറ്റര്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച എമ്പുരാന്‍റെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. എന്തായാലും ഫാൻ ഫൈഘടകൾക്കും വഴിതുറന്നിട്ടുണ്ട് താര രാജാക്കന്മാർ

Sreekumar

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

22 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

5 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago