ജിപിയും ഗോപികയും ജീവിതയാത്രയില്‍ ഒന്നിക്കുന്നു!!!

ഡി ഫോര്‍ ഡാന്‍സ് അവതാരകനായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഏറെ നാളായി ജിപിയോട് ചോദിക്കുന്ന എന്നാണ് കല്യാണം എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. വിവാഹനിശ്ചയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജിപി. മിനിസ്‌ക്രീന്‍ താരം ഗോപിക അനില്‍ ആണ് ജിപിയുടെ ഹൃദയം കീഴടക്കിയത്. ഇന്നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കല്യാണത്തീയതി അടുത്ത് തന്നെയുണ്ടാവുമെന്നും ചിത്രങ്ങള്‍ പങ്കുവച്ച് ജിപി കുറിച്ചു.

ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലെ അഞ്ജലിയായി ആരാധകരേറെയുള്ള താരമാണ് ഗോപിക. രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹനിശ്ചയം നടന്നത്. ചിത്രങ്ങളും വിശേഷവും ജി.പി. എന്ന് വിളിക്കുന്ന ഗോവിന്ദ് സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു

‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്…’ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്.

നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ.. സസ്‌നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ജിപി കുറിച്ചത്.

Anu