എനിക്കൊപ്പം പേര് വരുന്ന പെണ്‍കുട്ടികൾ വേഗം കെട്ടും ; പക്ഷെ ജിപിയുടെ കെട്ട് വമ്പൻ ട്വിസ്റ്റായി

നടനും അവതാരകനുമെല്ലാമായ ​ഗോവിന്ദ് പത്മസൂര്യയും ​സീരിയൽ-സിനിമാ താരം ​ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ ഞെട്ടലിലാണ് പ്രേക്ഷകരും ആരാധകരും. പൊതുവെ സെലിബ്രിറ്റികൾ വിവാ​ഹം കഴിക്കാൻ തീരുമാനിച്ചാൽ ഏതെങ്കിലും തരത്തിൽ സൂചനകൾ പുറത്ത് വരും പിന്നീട് അതാകും സോഷ്യൽ മീഡിയയിൽ നിറയെ കാണുക. എന്നാൽ ജിപിയും ​ഗോപികയും എല്ലാ കാര്യങ്ങളും രഹസ്യമായാണ് നീക്കിയത്. മാത്രമല്ല കഴിഞ്ഞ ​ദിവസം സാന്ത്വനം സീരിയൽ സംവിധായകന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരയുന്ന ​ഗോപികയെ കണ്ടതുമാണ്. അതുകൊണ്ട് തന്നെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ ജിപി പുറത്ത് വിട്ടപ്പോൾ ഇത് ​ഗോപിക തന്നെയാണെന്ന് വിശ്വസിക്കാൻ ആരാധകരും പാടുപെട്ടു. വല്ലാത്തൊരു ട്വിസ്റ്റായിപ്പോയി എന്നാണ് ഭൂരിഭാ​ഗം പേരും പറഞ്ഞത്. സിനിമാ, സീരിയൽ മേഖലയിൽ നിന്നുള്ള ജിപിയുടെയും ​ഗോപികയുടെയും സുഹൃത്തുകളും വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോഴിക്കോട് വെച്ചാണ് പരിപാടി നടന്നത്. അടുത്തിടെ വരെ വിവാ​ഹം എന്ന കാര്യത്തോട് മുഖം തിരിച്ച് നടന്നിരുന്ന ജിപി കഴിഞ്ഞ കുറച്ച് ​നാളുകളായി തീവ്രമായ പെണ്ണന്വേഷണത്തിലായിരുന്നു. മുപ്പത്തിമൂന്ന് വയസുവരെ തന്നെ വിവാഹത്തിന് നിർബന്ധിക്കരുതെന്ന് ജിപി മാതാപിതാക്കളോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് മുപ്പത്തിയാറ് വയസുവരെ വിവാഹത്തിനായി ജിപിക്ക് കാത്തിരിക്കേണ്ടി വന്നത്. സിനിമയിലോ സീരിയലിലോ ജോലി ചെയ്യുന്നവരുടെ പേരിൽ ​ഗോസിപ്പുകൾ പിറക്കുന്നത് സ്വഭാവികമാണ്. അതുകൊണ്ട് തന്നെ ​ഗോവിന്ദ് പത്മസൂര്യയുടെ പേരിലും നിരവധി ​ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ഓരോ നടിമാരുടെ പേരിനൊപ്പമാണ് ജിപിയുടെ പേര് കേട്ടിട്ടുള്ളത്. ഡി ഫോർ ഡാൻസ് അവതാരകനായിരുന്ന കാലത്താണ് ഇതിന്റെ എല്ലാം തുടക്കം. ആ സമയത്ത് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ വിജയിയും നടിയുമായ ദിൽഷ പ്രസന്നൻ മത്സരാർത്ഥിയായിരുന്നു. ദിൽഷയും ജിപിയും തമ്മിലുള്ള സൗഹൃദം ഡി ഫോർ ഡാൻസിന്റെ വിധി കർത്താക്കളായിരുന്ന പ്രസന്ന മാസ്റ്റർ അടക്കമുള്ളവർ പ്രണയമായി വ്യാഖ്യാനിക്കുകയും ഇരുവരും ഒരുമിച്ച് വേദിയിൽ എത്തുമ്പോൾ ഇതിന്റെ പേരിൽ കളിയാക്കുകയുമെല്ലാം ചെയ്തിരുന്നു. ദിൽഷ ബി​ഗ് ബോസിൽ വന്നപ്പോഴും ജിപിയുമായുള്ള അടുപ്പം ചർച്ച ചെയ്യപ്പെട്ടിരുന്നു. നടി പ്രിയാമണിയും ജിപിയും പ്രണയത്തിലാണെന്നാണ് പിന്നീട് വന്ന ​ഗോസിപ്പ്.

താൻ ഒരാളുമായി പ്രണയത്തിലാണെന്ന തരത്തിൽ പ്രിയാമണി വെളിപ്പെടുത്തലുകൾ അക്കാലത്ത് നടത്തിയിരുന്നു. അന്ന് എല്ലാവരും കരുതിയത് കാമുകൻ ജിപിയാണെന്നാണ്. പക്ഷെ അത് താരത്തിന്റെ ഭർത്താവ് മുസ്തഫയായിരുന്നു. പിന്നെ കേട്ടത് പേളി മാണിയും ജിപിയും പ്രണയത്തിലാണെന്നാണ്. കാരണം ഡി ഫോർ ഡാൻസിന്റെ പ്രധാന ആകർഷണം ഇരുവരുടെയും അവതരണത്തിലുള്ള കെമിസ്ട്രിയും ബോണ്ടുമായിരുന്നു. അന്ന് ആ ​ഗോസിപ്പ് ചിലർ വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷെ പേളിയും ജിപിയും അന്നും ഇന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. പേളി പിന്നീട് ശ്രീനിഷ് അരവിന്ദിനെ വിവാഹം ചെയ്തു. ജിപിയുടെ പേരിനൊപ്പം പിന്നീട് കേട്ടത് നടി മിയയുടെ പേരാണ്. ചെറിയ രീതിയില്‍ ഒന്നുമായിരുന്നില്ല ആ ഗോസിപ്പ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന തരത്തിലായിരുന്നു അക്കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നത്. 2015ല്‍ മുപ്പത്തി രണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ ​ഗോസിപ്പ് എന്തൊക്കയോ സത്യമുണ്ടെന്ന തോന്നലായി ആരാധകർക്ക്. പക്ഷെ മിയ കൊവിഡ് കാലത്ത് വിവാ​ഹിതയായതോടെ അതും കെട്ടടങ്ങി. പിന്നെ കേട്ടത് നടി ദിവ്യ പിള്ളയും ജിപിയും പ്രണയത്തിലാണെന്നും ഉടൻ വിവാ​ഹിതരാകുമെന്നുമാണ്. ഇരുവരും തുളസിമാല അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. ദിവ്യ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു ചോ​ദ്യം എപ്പോഴും ജിപിയെ കുറിച്ചുള്ളതായിരിക്കും. ഇത്തരം ​ഗോസിപ്പുകൾ നിരവധി വന്നതോടെ ജിപി ഒരിക്കൽ വളരെ രസകരമായി പ്രതികരിച്ചിരുന്നു. ‘എനിക്കൊപ്പം ഏത് പെണ്‍കുട്ടിയുടെ പേര് വന്നോ. ആ കുട്ടിയുടെ കല്യാണം വളരെ പെട്ടെന്ന് തന്നെ  നടക്കുമെന്നാണ്’, ജിപി പറഞ്ഞത്. പലരുടെയും കാര്യത്തില്‍ അത് പിന്നീട് സത്യമായി.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago